അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിലെ ഇതിഹാസതാരം, ഉത്തപ്പയും ബ്രാവോയും ഇടം നേടിയ ടീമിൽ റെയ്‌നക്ക് ഇടമില്ല!
- തെവാട്ടിയക്കും ഷാരൂഖ് ഖാനും 9 കോടി,ആവേശ് ഖാന് 10 കോടി: ഐപിഎല്ലിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ ഇവർ
- പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ, ഇനിയെല്ലാം സൂക്ഷിച്ച് മാത്രം: കൂടുതൽ പണം ശേഷിക്കുന്നത് പഞ്ചാബിന്
- പ്രമുഖര്‍ അണ്‍സോള്‍ഡ്, പണം വാരി വിദേശ താരങ്ങളും; ഐപിഎല്‍ താരലേലം തത്സമയം, വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
- ഐപിഎൽ മെഗാതാരലേലം നാളെ മുതൽ, അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുത്ത് ഫ്രാഞ്ചൈസികൾ
ലിയാം ലിവിങ്‌സ്റ്റണിന് തീവില: 11.50 കോടി മുടക്കി പഞ്ചാബ് കിംഗ്‌സ്
ഐപിഎൽ മെഗാതാരലേലത്തിന്റെ രണ്ടാം ദിനത്തിൽ ഉയർന്ന വില സ്വന്തമാക്കി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റൺ. 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സാണ് താരത്തെ സ്വന്തമാക്കിയത്.ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത സ്വന്തമാക്കി. ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവരെ ആരും വാങ്ങിയില്ല.
503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടർന്നുള്ള കളിക്കാരിൽ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. അതിനാൽ തന്നെ മലയാളി താരം ശ്രീശാന്തിനെ ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.