കോലി തിളങ്ങാത്തത് നേട്ടമായത് സഞ്ജുവിന്, ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരം മുറുകുന്നു
Sanju Samson,Riyan parag,Kohli
ഇന്നലെ മുംബൈക്കെതിരായ മത്സരത്തില്‍ കോലി നിരാശപ്പെടുത്തിയതോടെ സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. 6 കളികളില്‍ നിന്നും 319 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ താരമായ റിയാന്‍ പരാഗ് 5 കളികളില്‍ നിന്നും 261 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. 6 കളികളില്‍ നിന്നും 255 റണ്‍സുമായി ഗുജറാത്ത് താരമായ ശുഭ്മാന്‍ ഗില്ലാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. സഞ്ജുവും റിയാന്‍ പരാഗും 5 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവര്‍ക്കും അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം നടത്താനായാല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കും. ലോകകപ്പ് അടുത്ത സാഹചര്യമായതിനാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാനും സഞ്ജുവിനെ സഹായിക്കും.