Hetmeyer:ഹെറ്റി ഇത് എത്ര തവണയായി ചെയ്യുന്നു, അവനിൽ വിശ്വാസം ഉണ്ടായിരുന്നു: സഞ്ജു
Updated: Sun, 14 Apr 2024 (11:16 IST)
പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരം ഹെറ്റ്‌മെയര്‍ വിജയിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാനെതിരെ പഞ്ചാബ് മത്സരത്തില്‍ പിടിമുറുക്കിയിരുന്ന അവസരത്തില്‍ ക്രീസിലെത്തിയ ഹെറ്റ്മയര്‍ 10 പന്തില്‍ നിന്നും നേടിയ 27 റണ്‍സാണ് രാജസ്ഥാന് വിജയം നേടികൊടുത്തത്. മത്സരം വിജയിച്ചതിന് ശേഷം സംസാരിക്കവെയാണ് രാജസ്ഥാന്‍ നായകന്‍ ഹെറ്റ്‌മെയറിലുള്ള തന്റെ വിശ്വാസം തുറന്നുപറഞ്ഞത്.
ഹെറ്റ്‌മെയര്‍ കളിക്കുമ്പോഴെല്ലാം വലിയ ടെന്‍ഷന്‍ അയാളില്‍ കാണാനാകില്ല. എക്‌സ്പീരിയന്‍സും പക്വതയും കൊണ്ടാണ് ഇത്. ഇതാദ്യമായല്ല ഹെറ്റ്മയര്‍ ഞങ്ങളെ വിജയിപ്പിക്കുന്നത്. പല തവണ അവനത് ചെയ്തിട്ടുണ്ട്. പവലും നിര്‍ണായകമായ സംഭാവനയാണ് മത്സരത്തില്‍ നല്‍കിയത്. സഞ്ജു പറഞ്ഞു.