Sanju Samson: സഞ്ജു വേറെ ലെവലാണ്,ആ ഷോട്ട് കണ്ട് ഞാനും റായിഡുവും ഞെട്ടി: ഇർഫാൻ പത്താൻ
Sanju Samson
ലഖ്‌നൗവിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് മാത്രമാണ് എടുക്കാനായത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെയാണ് സഞ്ജുവിന്റെ ബാറ്റിംഗ് കണ്ട് താനും റായൂഡുവും ഞെട്ടിയതായി ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. ലഖ്‌നൗ പേസര്‍ മൊഹ്‌സിന്‍ ഖാനെതിരെ ഷോട്ട് ഓഫ് സൈഡില്‍ ബാക്ക് ഫൂട്ടില്‍ സഞ്ജു പറത്തിയ ആ ഷോട്ട് കണ്ടപ്പോള്‍ താനും റായുഡുവും വിസ്മയം കൊണ്ട് പരസ്പരം നോക്കുകയായിരുന്നുവെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. സഞ്ജു വളരെ സ്‌പെഷ്യല്‍ ക്രിക്കറ്ററാണ്. അല്ലാത്തപക്ഷം അങ്ങനൊരു ഷോട്ട് കളിക്കാനാകില്ല.
സഞ്ജു സ്പിന്‍ കളിക്കുന്നത് തന്നെ മനോഹരമാണ്. അതിശയകരമായ ബാക്ക് ഫൂട്ട് ഗെയിം സഞ്ജുവിനുണ്ട്. ഫാസ്റ്റ് ബൗളിങ്ങിനെതിരെ സഞ്ജു നന്നായി കളിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ സ്പിന്‍ സഞ്ജുവിനെ പോലെ കളിക്കുന്ന താരങ്ങള്‍ കുറവാണ്. മത്സരം പൂര്‍ണ്ണമായും നിയന്ത്രിക്കാനും സഞ്ജുവിനായി. ഇര്‍ഫാന്‍ പറഞ്ഞു.