LSG vs RR:ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി സഞ്ജു, രാജസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്
Sanju Samson
യശ്വസി ജയ്‌സ്വാള്‍ 24 റണ്‍സും ജോസ് ബട്ട്‌ലര്‍ 11 റണ്‍സും നേടിയാണ് പുറത്തായത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴിക്കേട്ട റിയാന്‍ പരാഗ് ഇത്തവണ നാലാം നമ്പറില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 29 പന്തില്‍ നിന്നും 43 റണ്‍സാണ് താരം നേടിയത്. 3 സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്ങ്‌സ്. അതേസമയം സീസണിലെ ആദ്യ അര്‍ധസെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ് മത്സരത്തില്‍ കളം നിറഞ്ഞു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 15 ഓവറില്‍ 143 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍. 39 പന്തില്‍ 59 റണ്‍സുമായി സഞ്ജുവും 2 റണ്‍സുമായി ഹെറ്റ്‌മെയറുമാണ് ക്രീസില്‍.