ഡേയ്... ശ്വാസം വിടാനെങ്കിലും സമയം താടാ..ഹർപ്രീത് ബ്രാറിനോട് കോലി, ചിരിച്ച് മാക്സ്വെല്ലും
Brar,Kohli
ഓരോ പന്തിനുമിടയില്‍ കാര്യമായ ഇടവേളയെടുക്കാതെ തുടര്‍ച്ചയായി പന്തെറിയുന്നതാണ് ബ്രാറിന്റെ ശൈലി. ഇന്നലെ മത്സരത്തിലെ പതിമൂന്നാം ഓവര്‍ പന്തെറിയാനെത്തിയ ബ്രാര്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഗ്ലെന്‍ മാക്‌സ്വെല്‍ ബാറ്റ് ചെയ്യാന്‍ തയ്യാറെടുക്കും മുന്‍പ് തന്നെ ബൗളിംഗ് റണ്ണപ്പ് തുടങ്ങിയിരുന്നു. ബാറ്റ് ചെയ്യാന്‍ റെഡിയല്ലാതിരുന്ന മാക്‌സ്വെല്‍ പന്ത് നേരിടാതെ മാറിനില്‍ക്കുകയും ചെയ്തു. ഈ സമയം ഇന്ത്യന്‍ താരമായ വിരാട് കോലി ബ്രാറിനോട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഡാ മോനെ നീ ശ്വാസം വിടാനെങ്കിലും സമയം കൊടുക്കടാ എന്നായിരുന്നു കോലിയുടെ കമന്റ്. പിന്നാലെ തന്നെ ബ്രാര്‍ ചിരിക്കുകയും ചെയ്തു. സ്‌െ്രെടക്കര്‍ എന്‍ഡിലുണ്ടായിരുന്ന മാക്‌സ്വെല്ലും കോലിയുടെ കമന്റില്‍ ചിരിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബ്രാറിനെ ഓഫ്‌സൈഡില്‍ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച മാക്‌സ്വെല്‍ ഇന്‍സൈഡ് എഡ്ജായി പുറത്താകുകയും ചെയ്തു.
Kohli to Brar: Ruka na pencho sans to lene de#RCBvsPBKS pic.twitter.com/J1K5LWH0gd
— Breaking Bed (@TheWalk_er) March 25, 2024