അനുബന്ധ വാര്‍ത്തകള്‍
- നനവുള്ള പന്ത് പിടിക്കാന്‍ പരിശീലിക്കണം, ബോള്‍ കൈകളില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല; തോല്‍വിയെ കുറിച്ച് ജഡേജ
- എല്ലാം ധോനി തീരുമാനിക്കുന്നു, ജഡേജ വെറും കാഴ്ചക്കാരൻ, അവനും അഭിമാനമുണ്ടെന്ന് ഓർക്കണം: ധോനിക്കെതിരെ മുൻ ഇന്ത്യൻ താരം
- തോൽവിക്കിടയിലും തലയുടെ വിളയാട്ടം, ടി20 ക്രിക്കറ്റിൽ 7000 റൺസ് നേട്ടം
- 19-ാം ഓവര്‍ ശിവം ദുബെയ്ക്ക് കൊടുക്കാനുള്ള തീരുമാനം ധോണിയുടേത് തന്നെ !
- ധോണിയില്‍ നിന്ന് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല; ചെന്നൈ ആരാധകര്‍ കലിപ്പില്‍ !
ഗെയ്ക്വാദിന് എന്തുപറ്റി? ചെന്നൈ ക്യാംപ് നിരാശയില്‍; യുവതാരത്തിന്റെ ഫോംഔട്ടില്‍ പ്രതികരിച്ച് ജഡേജ
യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ ഫോംഔട്ട് ചെന്നൈ സൂപ്പര്‍ കിങ്സിനെ നിരാശപ്പെടുത്തുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ കിരീടം നേടിയപ്പോള്‍ ബാറ്റ് കൊണ്ട് ഗംഭീര പ്രകടനം നടത്തിയ താരമാണ് ഗെയ്ക്വാദ്. എന്നാല്‍, ഈ സീസണില്‍ മൂന്ന് കളികളിലും നിരാശപ്പെടുത്തി. മൂന്നില്‍ മൂന്നിലും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ഗെയ്ക്വാദ് ഫോമിലേക്ക് തിരിച്ചെത്താതെ ടീമിന് രക്ഷയില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
0, 1, 1 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിലെ ഗെയ്ക്വാദിന്റെ സ്കോര്‍. കഴിഞ്ഞ സീസണില്‍ 635 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരം ബാറ്റിങ്ങില്‍ താളം കണ്ടെത്താതെ പ്രയാസപ്പെടുന്ന കാഴ്ചയാണ് 15-ാം സീസണിന്റെ തുടക്കത്തില്‍ കാണുന്നത്.
ഗെയ്ക്വാദിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ഒപ്പം നില്‍ക്കുമെന്ന് ചെന്നൈ നായകന് രവീന്ദ്ര ജഡേജ പറഞ്ഞു. 'ഗെയ്ക്വാദിനെ പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കണം. അദ്ദേഹം മികച്ചൊരു താരമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ തീര്‍ച്ചയായും അദ്ദേഹത്തെ പിന്തുണയ്ക്കും, പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കും,' ജഡേജ പറഞ്ഞു.