1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Shivam Dube Last Over CSK vs LSG MS Dhoni's Decision

19-ാം ഓവര്‍ ശിവം ദുബെയ്ക്ക് കൊടുക്കാനുള്ള തീരുമാനം ധോണിയുടേത് തന്നെ !

MS Dhoni
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിക്ക് കാരണമായത് ശിവം ദുബെ എറിഞ്ഞ ഒരു ഓവറാണ്. ലഖ്‌നൗ ബാറ്റ് ചെയ്യുമ്പോള്‍ 19-ാം ഓവറാണ് ദുബെ എറിഞ്ഞത്. 12 പന്തില്‍ അപ്പോള്‍ ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 34 റണ്‍സാണ്. 19-ാം ഓവറില്‍ ദുബെ 25 റണ്‍സ് വിട്ടുകൊടുത്തതോടെ കാര്യങ്ങള്‍ ലഖ്‌നൗവിന്റെ വരുതിയിലായി. താരതമ്യേന അനുഭവസമ്പത്ത് കുറഞ്ഞ ശിവം ദുബെയ്ക്ക് നിര്‍ണായകമായ 19-ാം ഓവര്‍ എറിയാന്‍ നല്‍കിയത് മഹേന്ദ്രസിങ് ധോണിയാണ്. നായകന്‍ രവീന്ദ്ര ജഡേജ ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു. അവസാന നാല് ഓവറിലേക്ക് മത്സരം എത്തിയപ്പോള്‍ ബൗളിങ് ചെയ്ഞ്ചില്‍ ജഡേജ കാര്യമായി ഇടപെട്ടിരുന്നില്ല. ആ സമയത്ത് കടിഞ്ഞാണ്‍ ധോണിയുടെ കൈകളിലായിരുന്നു. ദുബെയ്ക്ക് പന്തെറിയാന്‍ നല്‍കിയത് നൂറ് ശതമാനം ധോണിയുടെ തീരുമാനമായിരുന്നെന്നാണ് ചെന്നൈ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തോൽവിക്കിടയിലും തലയുടെ വിളയാട്ടം, ടി20 ക്രിക്കറ്റിൽ 7000 റൺസ് നേട്ടം