എന്റെയടുത്ത് വന്ന് സംസാരിച്ച് ഇന്ത്യന്‍ ടീമിലെ ആദ്യതാരം, നല്‍കുന്ന പിന്തുണ വലുതാണ്: രോഹിത് ശര്‍മയെ പറ്റി സഞ്ജു

അഭിറാം മനോഹർ| Last Modified ഞായര്‍, 26 നവം‌ബര്‍ 2023 (12:24 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്‍ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയെ പറ്റി മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസണ്‍. രോഹിത് എല്ലായ്‌പ്പോഴും തന്റെ അരികിലേക്ക് വരികയും കാര്യങ്ങള്‍ തിരക്കുകയും ചെയ്യാറുണ്ടെന്ന് സഞ്ജു പറയുന്നു. തന്റെ പ്രകടനത്തെ രോഹിത് പലപ്പോഴും പ്രശംസിച്ചിട്ടുള്ളതായും സഞ്ജു വ്യക്തമാക്കി.

എന്റെയരികില്‍ വരികയും സംസാരിക്കുകയും ചെയ്ത ആദ്യത്തെയോ രണ്ടാമത്തെയോ വ്യക്തി രോഹിത് ശര്‍മയാണ്. ഹേയ് സഞ്ജു എന്തൊക്കെയുണ്ട്. നീ ഐപിഎല്ലില്‍ നന്നായി കളിച്ചു.പക്ഷേ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരുപാട് സിക്‌സടിച്ചു. എന്നാണ് ഒരിക്കല്‍ രോഹിത് എന്നോട് പറഞ്ഞത്. ധന്യാ വര്‍മ്മയുമായുള്ള അഭിമുഖത്തിനിടെ സഞ്ജു പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ 152 മത്സരങ്ങളില്‍ നിന്നായി 3,888 റണ്‍സാണ് ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ടീം ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലാണ് താരം അവസാനമായി കളിച്ചത്. ഏഷ്യാകപ്പിനുള്ള ടീമില്‍ റിസര്‍വ് താരമായി സഞ്ജു ഉണ്ടായിരുന്നുവെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :