വാക്കുകൾ കൊണ്ടൊന്നും വിശേഷിപ്പിക്കാനാകില്ല, അത്രയും ദുഖഃത്തിലാണ്: സിറാജ്

അഭിറാം മനോഹർ| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (13:27 IST)
ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ തോല്‍വി സംഭവിച്ചിട്ട് ദിവസങ്ങളായെങ്കിലും ഹൃദയം തകര്‍ന്നിരിക്കുകയാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഫൈനലിലെ തോല്‍വി തന്റെ ഹൃദയം തകര്‍ത്തതായി സിറാജ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ കുറിച്ചു.

ലോകകപ്പ് ഞങ്ങള്‍ ആഗ്രഹിച്ചത് പോലെ അവസാനിച്ചിട്ടില്ല. പക്ഷേ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്നും എനിക്ക് അഭിമാനകരമായ കാര്യമാണ്. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. വാക്കുകള്‍ക്ക് നിരാശയും വേദനയും പ്രകടിപ്പിക്കാന്‍ കഴിയില്ല. അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള തോല്‍വിയായിരുന്നു അത്. ഞങ്ങള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാനും ഗെയിമുകള്‍ക്കായി തയ്യാറെടുക്കാന്‍ ഞങ്ങളെ സഹായിക്കാനും തിരശ്ശീലയ്ക്ക് പിന്നില്‍ കഠിനാധ്വാനം ചെയ്യുന്ന ഞങ്ങളുടെ സപ്പോര്‍ട്ട് സ്റ്റാഫിന് നന്ദി പറയുന്നു. നിങ്ങളുടെ സംഭാവനകള്‍ ഈ ടീമിന് വളരെ വലുതാണ്. സിറാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :