Ind vs Aus: സൂര്യയുടെ വാർത്താസമ്മേളനത്തിന് എത്തിയത് 2 പേർ മാത്രം, ഞെട്ടലിൽ ക്രിക്കറ്റ് ലോകം

അഭിറാം മനോഹർ| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (15:12 IST)
സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിന് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും തണുപ്പന്‍ പ്രതികരണം. ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര തുടങ്ങാനിരിക്കെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെറും 2 മാധ്യമപ്രവര്‍ത്തകരാണ് വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയത്.

ലോകകപ്പില്‍ ഇന്ത്യയുടെ വാാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ തിങ്ങികൂടുന്ന കാഴ്ച ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഉണ്ടായിരുന്ന അവസ്ഥയിലാണ് ബഹിഷ്‌കരണത്തിന് തുല്യമായ പ്രതികരണം മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. രോഹിത് ശര്‍മ,വിരാട് കോലി,കെ എല്‍ രാഹുല്‍,ബുമ്ര എന്നിവരടക്കം സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണിനും ടീമിലെ പരിചയസമ്പന്നനായ സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹലിനും ടീമില്‍ ഇടം നേടാനായില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ റുതുരാജ് ഗെയ്ക്ക്വാദാകും ഉപനായകനാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :