1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Rohit Sharma to Leave Mumbai Indians soon

Rohit Sharma: കേട്ടത് സത്യം തന്നെ ! ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തനായ രോഹിത് മുംബൈ വിടും; നായകസ്ഥാനം വാഗ്ദാനം ചെയ്യുന്ന ഫ്രാഞ്ചൈസിയിലേക്ക്

ഹാര്‍ദിക്കിനെ പിന്തുണച്ച് ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും രോഹിത് അതിനു തയ്യാറായിട്ടില്ല

Mumbai Indians, Rohit Sharma, Indian team, Hardik pandya, Mumbai and Rohit Sharma, Cricket News, Webdunia Malayalam
Rohit Sharma: രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടാന്‍ ഒരുങ്ങുന്നു. ഈ സീസണ്‍ പൂര്‍ത്തിയായാല്‍ താരം മുംബൈയുമായുള്ള ബന്ധം അവസാനിപ്പിക്കും. നായകസ്ഥാനം വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് പോകാനാണ് താരത്തിനു താല്‍പര്യം. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രോഹിത് തൃപ്തനല്ലെന്നും മുംബൈ വിടാന്‍ ഒരുങ്ങുന്നുവെന്നും ന്യൂസ് 24 സ്‌പോര്‍ട്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന കാര്യങ്ങളാണ് മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നടക്കുന്നത്. 
 
ഡ്രസിങ് റൂമില്‍ ഗ്രൂപ്പിസം ശക്തമാണെന്നും ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ രോഹിത്തിനു താല്‍പര്യമില്ലെന്നും ഒരു മുംബൈ ഇന്ത്യന്‍സ് താരം തന്നെ തങ്ങളോട് പറഞ്ഞതായാണ് ന്യൂസ് 24 സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാര്‍ദിക്കിനെ പിന്തുണച്ച് ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും രോഹിത് അതിനു തയ്യാറായിട്ടില്ല. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ രോഹിത്തിന് ഫ്രാഞ്ചൈസിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നത് വ്യക്തമാണ്. 
 
അടുത്ത രണ്ട് സീസണില്‍ കൂടി ഐപിഎല്‍ കളിക്കാനാണ് രോഹിത്തിന്റെ തീരുമാനം. അത് മറ്റൊരു ഫ്രാഞ്ചൈസിക്ക് ഒപ്പമായിരിക്കും. നായകസ്ഥാനം ഓഫര്‍ ചെയ്യുന്ന ഏതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് പോകാനാണ് രോഹിത് താല്‍പര്യപ്പെടുന്നത്. രോഹിത്തിനെ സ്വന്തമാക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Fact Check: രോഹിത്തിനെ ഹൈദരബാദ് ക്യാപ്റ്റനാക്കാന്‍ കാവ്യ മാരന്‍ ആലോചിച്ചോ?