രേണുക വേണു|
Last Modified വെള്ളി, 24 സെപ്റ്റംബര്‍ 2021 (08:42 IST)
ഐപിഎല്‍ ചരിത്രത്തില്‍ പുതിയ നേട്ടം കൊയ്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്‍ റണ്‍വേട്ടക്കാരായ സുരേഷ് റെയ്‌നയോ വിരാട് കോലിയോ ഡേവിഡ് വാര്‍ണറോ നേടാത്ത അപൂര്‍വ റെക്കോര്‍ഡ് ആണ് രോഹിത് സ്വന്തം പേരിലാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയെങ്കിലും രോഹിത് ശര്‍മയുടെ നേട്ടം തിളങ്ങിനില്‍ക്കുന്നു.
ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ആയിരം റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ ആയിരിക്കുകയാണ് രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രോഹിത് ശര്‍മ ഈ നേട്ടം കൈവരിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും രോഹിത് നേടിയിട്ടുണ്ട്.
ഡേവിഡ് വാര്‍ണര്‍, വിരാട് കോലി എന്നിവരാണ് രോഹിത്തിന് ശേഷം ഈ നേട്ടം കൈവരിക്കാന്‍ സാധ്യത. പഞ്ചാബ് കിങ്‌സിനെതിരെ വാര്‍ണര്‍ 943 റണ്‍സ് നേടിയിട്ടുണ്ട്. 57 റണ്‍സ് കൂടി നേടിയാല്‍ ആയിരം റണ്‍സ് ആകും. കൊല്‍ക്കത്തയ്‌ക്കെതിരെ വാര്‍ണര്‍ 915 റണ്‍സ് നേടിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മാത്രം വിരാട് കോലി 909 റണ്‍സ് നേടിയിട്ടുണ്ട്.