അഭിറാം മനോഹർ|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (15:42 IST)
ടി20 ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്റെ പരിക്ക്. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലാണ് സ്റ്റോയിനിസിനു പരുക്കേറ്റത്. ലോകകപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ സ്റ്റോയിനിസിനേറ്റ പരിക്ക് ഓസ്ട്രേലിയയുടെ ലോകകപ്പ് സാധ്യതകൾക്ക് കനത്ത പ്രതിസന്ധിയാകും സൃഷ്‌ടിക്കുക.
അതേസമയം താരത്തിൻ്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്നോ എപ്പോൾ ഭേദമാകുമെന്നോ വ്യക്തമല്ല. ഇന്നലെ ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ ജയം കുറിച്ചിരുന്നു.. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ.
ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.