അനുബന്ധ വാര്‍ത്തകള്‍
- ടി20 ചരിത്രത്തിലെ തന്നെ മികച്ച അവസാന ഓവർ! കാർത്തിക് ത്യാഗിയെ പ്രശംസകൊണ്ട് മൂടി ബുമ്രയും സ്റ്റെയ്നും
- ദൈവം നൽകിയ കഴിവുകൾ സഞ്ജു പാഴാക്കുന്നു: വിമർശനവുമായി ഗവാസ്കർ
- കൈവിട്ട കളി തിരിച്ച് പിടിച്ച് രാജസ്ഥാൻ, പക്ഷേ സഞ്ജുവിന് 12 ലക്ഷം പിഴ
- പിറന്നാൾ ദിനത്തിൽ കളിക്കാൻ ഗെയ്ലില്ല, ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി കെഎൽ രാഹുൽ
- ഫാസ്റ്റ് ബൗളിന് മുന്നിൽ പരുങ്ങുന്നു, അയാൾ പണ്ടൊരു രാജ്യാന്തര താരമായിരുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല: ചെന്നൈ താരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ
രോഹിത്ത് തിരിച്ചെത്തും, കൊൽക്കത്തയ്‌ക്കെതിരായ മുംബൈ സാധ്യതാ ഇലവൻ ഇങ്ങനെ
ഐപിഎല്ലിൽ ആദ്യനാലിൽ ഇടം നിലനിർത്താനുള്ള പോരാട്ടത്തിനാണ് മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങുന്നത്. ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോടേറ്റ പരാജയത്തിന് ശേഷമുള്ള മത്സരത്തിൽ ഒരു വിജയത്തിൽ കുറഞ്ഞ യാതൊന്നും മുംബൈ ആരാധകർ പ്രതീക്ഷിക്കുന്നില്ല.
പോയന്റ് ടേബിളിൽ ആറാമതാണെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്തടിച്ചുകൊണ്ടാണ് കൊൽക്കത്തയുടെ വരവ്. ഓപ്പണിങ് സഖ്യം വിജയമായതും വരുൺ ചക്രവർത്തി എന്ന മാന്ത്രിക സ്പിന്നറുടെ സാന്നിധ്യവും കൊൽക്കത്തയെ ശക്തരാക്കുന്നു. അതേസമയം മുംബൈ ടീമിൽ നായകൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തുമെന്നാണ് അറിയുന്നത്. രോഹിത്തിനൊപ്പം സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയും ടീമിൽ തിരിച്ചെത്തിയേക്കും.
അതേസമയം ആദ്യ മത്സരത്തിൽ വിജയിച്ച കൊൽക്കത്തൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.