അനുബന്ധ വാര്‍ത്തകള്‍
- കോലിയെ ഔട്ടാകാനാകുമോ എന്നാണ് അവനോട് ആദ്യം ചോദിച്ചത്, യെസ് എന്ന് പറഞ്ഞു വിക്കറ്റും നേടി: സിദ്ധാർഥിനെ പ്രശംസിച്ച് ജസ്റ്റിൻ ലാംഗർ
- Sunil Narine: 3 സിക്സും 2 ഫോറും! ഇഷാന്തിനെ തല്ലിപ്പരത്തി നരെയ്നിന്റെ നായാട്ട്
- Sunil Narine:പവര്‍ പ്ലേയില്‍ നരെയ്നിന്റെ പവര്‍ ഷോ, ഡൽഹിക്കെതിരെ 21 പന്തില്‍ അര്‍ധസെഞ്ചുറിയുമായി താരം
- Kohli:ഐപിഎല്ലില്‍ തോല്‍വിയിലും കിംഗ്, നാണക്കേടിന്റെ റെക്കോര്‍ഡുമായി കോലി
- IPL 2024: പരാഗിനെ വെട്ടി കോലി, വെല്ലുവിളിയായി ക്ലാസൻ, ഐപിഎൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം ചൂടുപിടിക്കുന്നു
Rishab Pant: ഡാ ഞാന്‍ വന്നെടാ, സഞ്ജുവിന്റെ വാതിലടച്ച് പന്തിന്റെ രണ്ടാം വരവ്, ലോകകപ്പ് സാധ്യതകള്‍ അടയുന്നു?
Rishab Pant,Delhi Capitals,IPL 2024
ഐപിഎല്‍ സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ ലഖ്നൗവിനെതിരെ പുറത്താകാതെ 52 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ പിന്നീട് നടന്ന 2 മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി. 3 മത്സരങ്ങളില്‍ നിന്നും 109 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. അതേസമയം പരിക്കില്‍ നിന്നും തിരിച്ചെത്തിയ റിഷഭ് പന്ത് ആദ്യ 2 മത്സരങ്ങളില്‍ താളം വീണ്ടെടുക്കാന്‍ കഷ്ടപ്പെട്ടെങ്കിലും നിലവില്‍ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. 4 ഇന്നിങ്ങ്സില്‍ നിന്നും 2 അര്‍ധസെഞ്ചുറികളടക്കം 152 റണ്‍സാണ് പന്തിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 106 റണ്‍സിന്റെ തോല്‍വി ഡല്‍ഹി വഴങ്ങിയെങ്കിലും 25 പന്തില്‍ 4 ഫോറും 5 സിക്സുമടക്കം 55 റണ്‍സുമായി പന്ത് തിളങ്ങിയിരുന്നു. ഈ പ്രകടനം ലോകകപ്പ് ടീം സെലക്ഷനില്‍ പന്തിന് വലിയ മൈലേജ് നല്‍കുമെന്നാണ് കരുതുന്നത്.
ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്ന മറ്റ് വിക്കറ്റ് കീപ്പര്‍മാരായ ധ്രുവ് ജുറെല്‍,ജിതേഷ് ശര്‍മ,കെ എല്‍ രാഹുല്‍,ഇഷാന് കിഷന് എന്നിവരില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ റിഷഭ് പന്ത് തന്നെയായിരിക്കും ഇക്കുറി സഞ്ജുവിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. പരിക്കില്‍ നിന്നും തിരിച്ചെത്തുന്ന പന്തിന് തിരികെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുവെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ സഞ്ജുവിനെയും മറ്റുള്ളവരെയും പിന്തള്ളാന് താരത്തിനാകും. അതേസമയം ഇനിയുള്ള മത്സരങ്ങളില്‍ മികച്ച സ്കോര്‍ നേടാനായാല്‍ ലോകകപ്പ് ടീമിലെ സ്ഥാനത്തിന് അവകാശമുന്നയിക്കാന്‍ സഞ്ജുവിനാകും.