അനുബന്ധ വാര്‍ത്തകള്‍
- ഈ സ്പീഡിൽ ഇത്ര കൃത്യതയോ!, ഐപിഎല്ലിലെ ആദ്യ 2 മത്സരങ്ങളിലും മാൻ ഓഫ് ദ മാച്ച്, മായങ്ക് യാദവിനെ ലോകകപ്പിൽ കളിപ്പിക്കണമെന്ന് ആവശ്യം
- Riyan Parag 2: പണ്ടത്തെ അഹങ്കാരമില്ല, സമ്മര്‍ദ്ദങ്ങളിലും ടീമിനെ ചുമലിലേറ്റുന്നു, പെര്‍ഫെക്ട് ടീം മാന്‍: അമ്പരപ്പിക്കുന്ന പരാഗ് 2
- രോഹിത്തിന് വേണ്ടിയുള്ള കൈയ്യടികള്‍ക്കിടെ ഐപിഎല്ലിലെ ഡക്ക് മാനെന്ന നാണക്കേട് ഹിറ്റ്മാന് സ്വന്തം
- 'ചക്കരേ ഉമ്മ'; മകന് ഓറഞ്ച് ക്യാപ് അണിയിച്ച് അമ്മ, ഇത് പരാഗിന്റെ ടൈം! (വീഡിയോ)
- RR vs MI: ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ടിന്റെ വെള്ളിടി, റണ്‍സൊന്നും നേടാതെ രോഹിത്തും നമാന്‍ ധിറും പുറത്ത്
IPL 2024: പരാഗിനെ വെട്ടി കോലി, വെല്ലുവിളിയായി ക്ലാസൻ, ഐപിഎൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം ചൂടുപിടിക്കുന്നു
IPL,Orange Cap
4 മത്സരങ്ങളില്‍ നിന്നും 67.67 റണ്‍സ് ശരാശരിയില്‍ 203 റണ്‍സാണ് കോലി ഇതുവരെ സ്വന്തമാക്കിയത്. 2 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെയാണ് ഈ നേട്ടം. 17 ഫോറും 8 സിക്‌സുകളും കോലി ഇതിനകം തന്നെ സ്വന്തമാക്കി. 3 മത്സരങ്ങളില്‍ നിന്നും 181 റണ്‍സ് ശരാശരിയില്‍ 181 റണ്‍സാണ് രാജസ്ഥാന്‍ താരമായ റിയാന്‍ പരാഗ് സ്വന്തമാക്കിയത്. ഒരു തവണ മാത്രമാണ് ഐപിഎല്ലില്‍ പരാഗ് പുറത്തായത്. ഇതിനകം 2 അര്‍ധസെഞ്ചുറി നെടിയ പരാഗ് 13 ഫോറും 12 സിക്‌സറുകളും ഐപിഎല്ലില്‍ നേടികഴിഞ്ഞു.
3 മത്സരങ്ങളില്‍ നിന്നും 167 റണ്‍സാണ് ഹെന്റിച്ച് ക്ലാസന്‍ ഇതുവരെ നേടിയത്. 83 റണ്‍സ് ശരാശരിയിലാണ് ക്ലാസന്റെ പ്രകടനം. 2 അര്‍ധസെഞ്ചുറികള്‍ നേടിയ ക്ലാസന്‍ 5 ബൗണ്ടറികളും 17 സിക്‌സുമാണ് ഇതുവരെ ഐപിഎല്ലില്‍ നേടിയത്. പട്ടികയില്‍ നാലാമതുള്ള എല്‍എസ്ജി താരമായ ക്വിന്റണ്‍ ഡികോക്ക് 3 മത്സരങ്ങളില്‍ നിന്നും 46.33 റണ്‍സ് ശരാരിയില്‍ 139 റണ്‍സാണ് നേടിയിട്ടുള്ളത്. 3 മത്സരങ്ങളില്‍ നിന്നും 137 റണ്‍സുമായി എല്‍എസ്ജി താരമായ നിക്കോളാസ് പൂറാനാണ് പട്ടികയില്‍ അഞ്ചാമതുള്ളത്.