1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sunil narine's brutal hit against ishant sharma

Sunil Narine: 3 സിക്സും 2 ഫോറും! ഇഷാന്തിനെ തല്ലിപ്പരത്തി നരെയ്‌നിന്റെ നായാട്ട്

Sunil narine,KKR
ഐപിഎല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയ ഇടത്തില്‍ നിന്നും തുടങ്ങി കൊല്‍ക്കത്ത ഓപ്പണിംഗ് താരം സുനില്‍ നരെയ്ന്‍. ടീമിലെ പ്രധാന ബൗളറായിരുന്ന സുനില്‍ നരെയ്‌നെ ഓപ്പണറാക്കി മാറ്റിതീര്‍ത്തതായിരുന്നു ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കാരണമായതെങ്കില്‍ ഗംഭീര്‍ കോച്ചായി തിരിച്ചെത്തിയപ്പോള്‍ പഴയകാല പ്രകടനങ്ങള്‍ ആവര്‍ത്തിക്കുകയാണ് നരെയ്ന്‍. മത്സരത്തിലെ ഇഷാന്‍ ശര്‍മ എറിഞ്ഞ നാലാം ഓവറില്‍ 26 റണ്‍സാണ് നരെയ്ന്‍ അടിച്ചെടുത്തത്.
 
ഇഷാന്ത് എറിഞ്ഞ നാലാമത്തെ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടിയ താരം രണ്ടാം പന്തിലും സിക്‌സ് നേടികൊണ്ട് സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം പന്ത് യോര്‍ക്കര്‍ ലെങ്തില്‍ നിന്നും മാറിയതോടെ നരെയ്‌നിന് ലഭിച്ചത് ഒരു ഫുള്‍ടോസ് ബോള്‍ അത് ബൗണ്ടറിയിലേക്ക് പറത്തിയായിരുന്നു താരത്തിന്റെ മറുപടി. നാലാം പന്തില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സും ആറാം പന്തില്‍ ഫോറും നേടി നരെയ്ന്‍ തിരിച്ചുവന്നു. ഒടുവില്‍ ഓവര്‍ അവസാനിക്കുമ്പോള്‍ 6 പന്തില്‍ 26 റണ്‍സാണ് നരെയ്ന്‍ തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തത്.
അടുത്ത ലേഖനം
Sunil Narine:പവര്‍ പ്ലേയില്‍ നരെയ്‌നിന്റെ പവര്‍ ഷോ, ഡൽഹിക്കെതിരെ 21 പന്തില്‍ അര്‍ധസെഞ്ചുറിയുമായി താരം