അനുബന്ധ വാര്‍ത്തകള്‍
- കോലിയെ ഔട്ടാകാനാകുമോ എന്നാണ് അവനോട് ആദ്യം ചോദിച്ചത്, യെസ് എന്ന് പറഞ്ഞു വിക്കറ്റും നേടി: സിദ്ധാർഥിനെ പ്രശംസിച്ച് ജസ്റ്റിൻ ലാംഗർ
- Kohli:ഐപിഎല്ലില്‍ തോല്‍വിയിലും കിംഗ്, നാണക്കേടിന്റെ റെക്കോര്‍ഡുമായി കോലി
- IPL 2024: പരാഗിനെ വെട്ടി കോലി, വെല്ലുവിളിയായി ക്ലാസൻ, ഐപിഎൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം ചൂടുപിടിക്കുന്നു
- Riyan Parag: 'പാന്‍പരാഗ് മോന് പോയി വല്ല കണ്ടം ക്രിക്കറ്റ് കളിക്ക്'; അന്ന് ട്രോളിയവര്‍ എവിടെ? മധുരപ്രതികാരം സാക്ഷാല്‍ കോലിയെ മറികടന്ന് !
- ഇതവരുടെ അഭിനയമാണെങ്കിൽ ഒരു ഓസ്കാർ തന്നെ കൊടുക്കണം, കോലി- ഗംഭീർ കെട്ടിപ്പിടുത്തത്തെ പറ്റി സുനിൽ ഗവാസ്കർ
RCB vs RR: കരിപ്പിടിച്ച കെജിഎഫിന് റോയലാകാനാകുമോ? രാജസ്ഥാനെതിരെ ആര്‍സിബിക്ക് ഇന്ന് നിര്‍ണായക പോരാട്ടം
RCB vs RR
റണ്‍സ് അടിച്ചുകൂട്ടുന്നുണ്ടെങ്കിലും മികച്ച സ്ട്രൈക്ക്റേറ്റില്‍ കളിക്കാന്‍ കോലിക്കാകാത്തത് തനിക്ക് ശേഷം കളിക്കാന്‍ ആരും തന്നെയില്ലെന്ന ബോധ്യം കൊണ്ടുകൂടിയാണ്. നിലവില്‍ 4 മത്സരങ്ങളില്‍ നിന്ന് 3 പരാജയങ്ങളും ഒരു വിജയവുമായി പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ആര്‍സിബി. രാജസ്ഥാന് റോയല്‍സിനെതിരെ ഇന്ന് കോലിയും സംഘവും ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് ആര്‍സിബി ആരാധകര്‍ സ്വപ്നം കാണുന്നത്. കെജിഎഫിലെ ഫാഫ് ഡുപ്ലെസിസ്,ഗ്ലെന്‍ മാക്സ്വെല് എന്നിവരുടെ ബാറ്റുകള്‍ കൂടി ശബ്ദിച്ചാല്‍ മാത്രമെ ആര്‍സിബിക്ക് അതിന് സാധിക്കുകയുള്ളു.
അതേസമയം ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങളും വിജയിച്ചാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സ് എത്തുന്നത്. നാലാം മത്സരത്തിലും വിജയിച്ചുകൊണ്ട് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് രാജസ്ഥാന്. ടോപ് ഓര്‍ഡറില്‍ ജയ്സ്വാളും ബട്ട്ലറും ഇതുവരെ തിളങ്ങിയില്ലെങ്കിലും മധ്യനിരയിലെ റിയാന്‍ പരാഗിന്റെ പ്രകടനങ്ങളാണ് ടീമിനെ ഇത്തവണ താങ്ങി നിര്‍ത്തുന്നത്. ബൗളിംഗിലെ വൈവിധ്യവും സഞ്ജു എന്ന നായകന്റെ മിടുക്കുമാണ് രാജസ്ഥാനെ ടൂര്‍ണമെന്റില്‍ അപകടകാരികളാക്കുന്നത്.