'ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇഷാന്‍ കിഷന്‍'; സൂപ്പര്‍താരത്തെ ട്രോളി ആരാധകര്‍

രേണുക വേണു| Last Modified വ്യാഴം, 5 മെയ് 2022 (09:05 IST)

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജയെ ട്രോളി ആരാധകര്‍. മുംബൈ ഇന്ത്യന്‍സിലെ ഇഷാന്‍ കിഷനെ പോലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ജഡേജയെന്ന് ആരാധകര്‍ കമന്റ് ചെയ്തു. താരത്തിന്റെ ഫോംഔട്ടിനെയാണ് എല്ലാവരും പരിഹസിക്കുന്നത്. ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ജഡേജ സ്വന്തമാക്കിയത്.

ഇങ്ങനെ കളിച്ചാല്‍ ട്വന്റി 20 ലോകകപ്പില്‍ ജഡേജയ്ക്ക് സ്ഥാനമുണ്ടാകില്ലെന്ന് ഒരു ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു. ജഡേജയുടെ ബാറ്റിങ് ഫോം അക്ഷരാര്‍ത്ഥത്തില്‍ ആശങ്കപ്പെടുത്തുന്നതാണ്. ഈ സീസണില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക് റേറ്റ് 118.4 ആണ്. 2016 സീസണ്‍ തൊട്ട് നോക്കിയാല്‍ ഏറ്റവും കുറവ്. ബാറ്റിങ് ശരാശരിയാകട്ടെ 19.3 മാത്രവും. ജഡേജ ഒരു ബ്രേക്ക് എടുക്കണമെന്നാണ് ചിലരുടെ അഭിപ്രായം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :