ഐപിഎല്ലില്‍ അവസാന ഓവറില്‍ ധോണി അടിച്ചുകൂട്ടിയ റണ്‍സ് എത്രയെന്നോ; ഈ കണക്കുകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും, ഒരേയൊരു തല !

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (15:01 IST)

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആരാണെന്ന ചോദ്യത്തിന് മഹേന്ദ്രസിങ് ധോണി എന്നായിരിക്കും വിമര്‍ശകര്‍ പോലും മറുപടി നല്‍കുക. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാല് പന്തില്‍ 16 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ധോണി നടത്തിയ വെടിക്കെട്ട് ആരാധകരുടെ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നുണ്ടാകും. അവസാന ഓവറുകളില്‍ ധോണിയെ പോലെ അപകടകാരിയായ മറ്റൊരു ബാറ്റര്‍ ലോക ക്രിക്കറ്റില്‍ പോലും ഉണ്ടാകില്ല.

ഐപിഎല്ലില്‍ ധോണിയുടെ പേരിലുള്ള റെക്കോര്‍ഡ് മറ്റാര്‍ക്കും എളുപ്പത്തില്‍ മറികടക്കാന്‍ പറ്റില്ല. ഐപിഎല്‍ ചരിത്രത്തില്‍ 20-ാം ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ താരം ധോണിയാണ്. 261 പന്തുകളില്‍ നിന്ന് 643 റണ്‍സാണ് 20-ാം ഓവറുകളില്‍ ധോണിയുടെ സമ്പാദ്യം. ഇതില്‍ 51 സിക്‌സും 48 ഫോറും ഉണ്ട്. അതും 246.36 എന്ന വമ്പന്‍ സ്‌ട്രൈക് റേറ്റില്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :