'ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം ജഡേജയുടെ മുഖത്ത് കൃത്യമായി കാണാം'

രേണുക വേണു| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (15:59 IST)

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍സി സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ സീസണില്‍ എട്ട് കളികളില്‍ ആറ് കളികളിലും ചെന്നൈ തോറ്റു. രണ്ട് കളികള്‍ മാത്രം ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ.

' ജഡേജ ബാറ്റിങ്ങിലും പതറുന്നു. അതൊരു നല്ല സൂചനയല്ല. അദ്ദേഹം നല്ല രീതിയില്‍ കളിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദാരുണമാകും. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം കൃത്യമായി ജഡേജയില്‍ കാണാം,' ആകാശ് ചോപ്ര പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :