1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Rajasthan Royals will retain Sanju Samson

Sanju Samson: സഞ്ജുവിനെ വിട്ടൊരു കളിയില്ല ! രാജസ്ഥാന്‍ നിലനിര്‍ത്തും, നായകനായി തുടരും

ഈ സീസണില്‍ മൂന്നാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്

Sanju Samson
Sanju Samson: വരാനിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിനു മുന്നോടിയായി മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍. ഒരു ഫ്രാഞ്ചൈസിക്ക് നാല് താരങ്ങളെ വരെ നിലനിര്‍ത്താനുള്ള അവസരമാണ് ഇത്തവണ ഉണ്ടാകുക. അതില്‍ രാജസ്ഥാന്റെ ആദ്യ ചോയ്‌സ് സഞ്ജുവാണ്. രാജസ്ഥാനില്‍ തുടരാന്‍ സഞ്ജുവും സമ്മതം അറിയിച്ചിട്ടുണ്ട്. 
 
ഈ സീസണില്‍ മൂന്നാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ഫ്രാഞ്ചൈസി പൂര്‍ണമായും തൃപ്തരാണ്. സഞ്ജു നായകനായി തുടരട്ടെ എന്നാണ് മെഗാ താരലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസി എടുത്തിരിക്കുന്ന തീരുമാനം. സഞ്ജു നായകനായി ഉള്ളതുകൊണ്ടാണ് തങ്ങള്‍ക്ക് ഇത്രയും ആരാധകരെ ലഭിച്ചതെന്നും രാജസ്ഥാന്റെ ലെഗസി എന്ന നിലയില്‍ സഞ്ജുവിനെ തുടരാന്‍ അനുവദിക്കുമെന്നും ഫ്രാഞ്ചൈസിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
അതേസമയം ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് എന്നിവരേയും രാജസ്ഥാന്‍ നിലനിര്‍ത്തിയേക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഗംഭീര്‍ എത്ര വാശിപിടിച്ചിട്ടും കാര്യമില്ല; ദിലീപിനെ തൊടാന്‍ സമ്മതിക്കാതെ ബിസിസിഐ