അഭിറാം മനോഹർ|
Last Modified വ്യാഴം, 30 മെയ് 2024 (20:47 IST)
ഐപിഎല്ലില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ കൊല്‍ക്കത്തയുടെ ഭാവി പദ്ധതികളെ പറ്റി തുറന്ന് പറഞ്ഞ് ടീം മെന്റര്‍ ഗൗതം ഗംഭീര്‍. 3 കിരീടങ്ങളാണ് നിലവില്‍ കൊല്‍ക്കത്തയ്ക്കുള്ളതെന്നും ഫ്രാഞ്ചൈസിയുടെ അടുത്ത ലക്ഷ്യമെന്നത് ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ക്ലബായി മാറുകയാണെന്നും ഗംഭീര്‍ പറയുന്നു. സ്‌പോര്‍ട്‌സ് കീഡയുമായുള്ള അഭിമുഖത്തിലാണ് ഗംഭീര്‍ മനസ് തുറന്നത്.
ഞങ്ങള്‍ ഇപ്പോഴും ചെന്നൈ,മുംബൈ ടീമുകള്‍ക്ക് 2 ട്രോഫി പിന്നിലാണ്. ഇപ്പോഴും ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസി കൊല്‍ക്കത്തയല്ല. കൊല്‍ക്കത്തയെ ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമാക്കി മാറ്റാന്‍ ഇനിയും 3 കിരീടങ്ങള്‍ കൂടി ആവശ്യമുണ്ട്. അതിനായി ഒരുപാട് അധ്വാനം ആവശ്യമാണ്. ഞങ്ങളുടെ ലക്ഷ്യമെന്നത് കൊല്‍ക്കത്തയെ അവിടേക്ക് എത്തിക്കുക എന്നതാണ്. ആ യാത്ര ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. ഗംഭീര്‍ പറഞ്ഞു.
ഐപിഎല്ലില്‍ നിങ്ങള്‍ക്കാദ്യം പ്ലേ ഓഫില്‍ എത്തണമെന്നതാകും ചിന്ത. പിന്നീട് ആദ്യ 2 സ്ഥാനവും തുടര്‍ന്ന് ഫൈനലും ഒടുവില്‍ കിരീടവും. എല്ലാ ഘട്ടത്തിലും ഒരുപാട് കടമ്പകളും സമ്മര്‍ദ്ദങ്ങളും മറികടക്കേണ്ടതുണ്ട്. ഐപിഎല്‍ പോലൊരു ലീഗില്‍ ഒരു ടീമിനെയും നമുക്ക് ചെറുതായി കാണാനാവില്ല. അതിനാല്‍ തന്നെ ടൂര്‍ണമെന്റ് വിജയിച്ചുകഴിഞ്ഞാല്‍ അനുഭവിക്കുന്ന സന്തോഷം വലുതായിരിക്കും. ഗംഭീര്‍ പറഞ്ഞു.