ഔട്ടാകാതെ അശ്വിന്‍ കളംവിട്ടു; ഐപിഎല്ലില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുന്ന ആദ്യ താരം, കാരണം ഇതാണ്

രേണുക വേണു| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (08:51 IST)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഔട്ടാകാതെ കളംവിട്ടത് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. എന്തിനാണ് അശ്വിന്‍ കളംവിട്ടതെന്ന് ആരാധകര്‍ പലരും ചോദിക്കുന്നു. അശ്വിന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

ആറാമനായി ക്രീസിലെത്തിയ അശ്വിന്‍ 23 പന്തില്‍ രണ്ട് സിക്‌സ് സഹിതം 28 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് റിട്ടയേര്‍ഡ് ഹര്‍ട്ടായത്. ഡെത്ത് ഓവറുകളില്‍ ആഗ്രഹിച്ചതു പോലെ സ്‌കോറിങിന്റെ വേഗം കൂട്ടാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.

റോയല്‍സ് ഇന്നിങ്സിലെ 19-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. വലിയ ഷോട്ടുകള്‍ കളിച്ച് അതിവേഗം റണ്‍സെടുക്കാന്‍ സാധിക്കാതെ വന്നതോടെ അശ്വിന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി റിയാന്‍ പരാഗിന് വേണ്ടി അവസരമുണ്ടാക്കുകയായിരുന്നു. അപ്പോള്‍ 10 ബോളുകളായിരുന്നു റോയല്‍സ് ഇന്നിങ്സില്‍ ബാക്കിയുണ്ടായിരുന്നത്. അശ്വിനു പകരം ക്രീസിലെത്തിയ പരാഗ് നാലു ബോളില്‍ ഒരു സിക്സറക്കം എട്ടു റണ്‍സെടുത്ത് പുറത്തായി. ടീം നേരത്തെ തീരുമാനിച്ച പ്രകാരമാണ് അശ്വിന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :