മുകേഷ് കുമാറിന്റെ പ്രകടനത്തിന് വിലയില്ലെ? ഒരു ക്യാച്ച് കണ്ട് പന്തിന് മാന്‍ ഓഫ് ദ മാച്ച് കൊടുത്തത് ബിസിസിഐയുടെ കളി
Rishab pant,Delhi Capitals
മത്സരത്തില്‍ ബാറ്റ് കൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ പന്തിന് സാധിച്ചിരുന്നില്ല. 11 പന്തില്‍ 16 റണ്‍സെടുത്ത പന്ത് മത്സരത്തില്‍ 2 ക്യാച്ചും ഒരു സ്റ്റമ്പിങ്ങും കീപ്പറെന്ന നിലയില്‍ നടത്തിയിരുന്നു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ 2.3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മികച്ച പ്രകടനം നടത്തിയിട്ടും പന്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയത് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പന്തിന്റെ സാധ്യത ഉയര്‍ത്താനാണെന്ന് വിമര്‍ശകര്‍ പറയുന്നു. മത്സരത്തില്‍ മുകേഷ് കുമാറോ ഇഷാന്ത് ശര്‍മയോ ആണ് മാന്‍ ഓഫ് ദ മാച്ച് അര്‍ഹിച്ചിരുന്നതെന്നാണ് വിമര്‍ശകരുടെ വാദം.
ഡല്‍ഹിക്കായി മുകേഷ് കുമാര്‍ 14 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗുജറാത്തിന്റെ പ്രധാനതാരങ്ങളായ ശുഭ്മാന്‍ ഗില്ലിനെയും ഡേവിഡ് മില്ലറിനെയും പുറത്താക്കിയത് ഇഷാന്തായിരുന്നു. 2 ഓവറില്‍ വെറും 8 റണ്‍സ് വിട്ടുനല്‍കിയാണ് ഇഷാന്ത് 2 വിക്കറ്റുകള്‍ വീഴ്ത്തിയത്.