1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Mumbai Indians will not enter to play off

Mumbai Indians: മുംബൈ ഇന്ത്യന്‍സിന് എട്ടിന്റെ പണി ! പ്ലേ ഓഫ് കാണാതെ പുറത്താകുമോ?

Hardik Pandya,Mumbai Indians,Captain
Mumbai Indians: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 10 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ ആറാം തോല്‍വിയാണിത്. അഞ്ച് മത്സരം കൂടിയാണ് മുംബൈയ്ക്ക് ഇനി ശേഷിക്കുന്നത്. മൂന്ന് ജയങ്ങള്‍ മാത്രമുള്ള മുംബൈ ആറ് പോയിന്റോടെ ഒന്‍പതാം സ്ഥാനത്താണ്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ മുംബൈ ഇനി പ്ലേ ഓഫില്‍ കയറൂ. 
 
അടുത്ത ലേഖനം
T20 World Cup 2024, Indian Squad: കെ.എല്‍.രാഹുല്‍ ലോകകപ്പിനില്ല, സഞ്ജുവും പന്തും ടീമിലേക്ക്