അഭിറാം മനോഹർ|
Last Modified വെള്ളി, 26 ഏപ്രില്‍ 2024 (19:38 IST)
ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന
ടി20 ലോകകപ്പിന്റെ അംബാസഡറായി ഇന്ത്യയുടെ ഇതിഹാസ ഓള്‍ റൗണ്ടറായ യുവരാജ് സിംഗിനെ തെരെഞ്ഞെടുത്ത് ഐസിസി. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചത് യുവരാജായിരുന്നു. കൂടാതെ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കി ആ ലോകകപ്പിന്റെ തന്നെ മുഖമാകാനും യുവരാജിനായിരുന്നു.
തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ശ്രദ്ധേയമായ പല പ്രകടനങ്ങളും സംഭവിച്ചത് ടി20 ലോകകപ്പിലാണെന്ന് യുവി പറയുന്നു. അമേരിക്കയില്‍ ക്രിക്കറ്റ് വളരുന്ന ഘട്ടമാണ്. വെസ്റ്റിന്‍ഡീസിന് ക്രിക്കറ്റിന്റെ മഹത്തായ പാരമ്പര്യമാണുള്ളത്. അമേരിക്കയുടെ ക്രിക്കറ്റ് വളര്‍ച്ചയുടെ ഭാഗമാകുന്നതില്‍ ആവേശമുണ്ട്. യുവി പറഞ്ഞു.ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം