Blessing Muzarabani: ഹേസൽവുഡിന് പരിക്ക്, കളിക്കുക പ്ലേ ഓഫിൽ മാത്രം, ആർസിബിയെ രക്ഷിക്കാൻ സിംബാബ്‌വെ പേസർ ബ്ലെസിംഗ് മുസറബാനി!
zimbabwe pacer Blessing Muzarabani
നിലവില്‍ ചെറിയ പരിക്കുള്ള ഓസീസ് പേസര്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ മാത്രമാകും ആര്‍സിബിക്കായി കളിക്കുക. ലുങ്കി എങ്കിടി മെയ് 26ന് ഐപിഎല്‍ വിടുന്ന സാഹചര്യത്തില്‍ പുതിയ പേസറെ ക്യാമ്പിലെത്തിച്ചിരിക്കുകയാണ് ആര്‍സിബി. സിംബാബ്വെ പേസറായ ബ്ലെസിംഗ് മുസറബാനിയെയാണ് ആര്‍സിബി ടീമിലെത്തിച്ചിരിക്കുന്നത്.
ഹേസല്‍വുഡിനെയും ലുങ്കി എങ്കിടിയേയും പോലെ ഉയരമുള്ള പേസറാണ് സിംബാബ്വെയില്‍ നിന്നുള്ള മുസറബാനി. സിംബാബ്വെക്ക് വേണ്ടി 12 ടെസ്റ്റുകള്‍, 55 ഏകദിനങ്ങള്‍, 70 T20 കളില്‍ കളിച്ചിട്ടുള്ള പരിചയവും താരത്തിനുണ്ട്. ഫ്രാഞ്ചൈസി ലീഗില്‍ PSL-ല്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, കറാച്ചി കിംഗ്‌സ്, ILT20-ല്‍ ഗള്‍ഫ് ജയന്റ്‌സ്, CPL-ല്‍ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പട്രിയോട്‌സ് എന്നിവിടങ്ങളില്‍ കളിച്ചിട്ടുണ്ട്. ലുങ്കി എങ്കിടി കൂടി ടീം വിടുന്ന സാഹചര്യത്തിലാണ് മുസര്‍ബാനി ആര്‍സിബിയിലെത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അതിനാാല്‍ തന്നെ ആര്‍സിബിയുടെ പേസ് ആക്രമണത്തില്‍ മുസര്‍ബാനിയും ഭാഗമാകും.