Mustafizur Rahman : ഇന്നലെ ഷാർജയില്ലെങ്കിൽ ഇന്ന് ഡൽഹിയിൽ, ഇതൊക്കെ ഈസിയാടാ, ഞെട്ടിച്ച് മുസ്തഫിസുർ, കുമ്പിടിയാണെന്ന് ആരാധകർ

. ഇന്നലെ ഷാർജയിൽ മുസ്തഫിസുറിനെ കണ്ടവരുണ്ട്. എന്നാൽ 24 മണിക്കൂർ പിന്നിടുമ്പോൾ ഡൽഹിക്കായും മൈതാനത്തിറങ്ങി.

Mustafizur Rahman, Mustafizur Rahman will not play for Delhi, Delhi capitals, Bangladesh Cricket Board
Mustafizur Rahman
അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 മെയ് 2025 (16:07 IST)
നന്ദനം സിനിമ കണ്ടവര്‍ അതിലെ ജഗതി അവതരിപ്പിച്ച കഥാപാത്രത്തെ മറന്ന് കാണില്ല. ഒപ്പം കുമ്പിടിയാ കുമ്പിടി ആള് ഡബിളാ ഡബിള്‍ എന്ന ഡയലോഗും. ഐപിഎല്ലില്‍ ഈ ഡയലോഗ് ആര്‍ക്കെങ്കിലും ചേരുമെങ്കില്‍ അത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഇന്നലെ കളിച്ച ബംഗ്ലാദേശ് താരം മുസ്തിഫിസുര്‍ റഹ്മാനിനാണ്. ഇന്നലെ ഷാര്‍ജയില്‍ മുസ്തഫിസുറിനെ കണ്ടവരുണ്ട്. എന്നാല്‍ 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡല്‍ഹിക്കായും മൈതാനത്തിറങ്ങി.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന് താത്കാലിക പകരക്കാരനായാണ് മുസ്തഫിസുര്‍ എത്തിയത്. ഇന്നലെ രാത്രി ബംഗ്ലാദേശ്- യുഎഇ ടി20 അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് മുസ്തഫിസുര്‍ ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നത്. ബംഗ്ലാദേശിനായി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ താരം മത്സരശേഷം 2000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഡല്‍ഹി ടീമില്‍ ജോയിന്‍ ചെയ്തത്. വിശ്രമത്തിന് പോലും മുസ്തഫിസുറിന് ആവശ്യമായ സമയം ലഭിച്ചിരുന്നില്ല.

ഡല്‍ഹിക്കായി 3 ഓവര്‍ പന്തെറിഞ്ഞ താരം 24 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കെ എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ കരുത്തില്‍ 199 റണ്‍സെടുത്തെങ്കിലും വിക്കറ്റൊന്നും നഷ്ടമാകാതെ ഗുജറാത്ത് ടൈറ്റന്‍സ് ലക്ഷ്യം കണ്ടിരുന്നു. 108 റണ്‍സുമായി സായ് സുദര്‍ശനും 93 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :