Vaibhav Suravanshi: എനിക്ക് ഓടാനറിയില്ലല്ലോ സാറെ, പഞ്ചാബിനെതിരെ വൈഭവ് നേടിയ 40 റൺസും ബൗണ്ടറിയും സിക്സും!

ഐപിഎല്ലില്‍ അതിവേഗ സെഞ്ചുറിയുമായി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച താരമാണ് 14കാരനായ വൈഭവ് സൂര്യവന്‍ശി.

Vaibhav Suravanshi 40 runs vs Punjab Kings,Vaibhav Suravanshi cricket record,Vaibhav Suravanshi batting stats,Vaibhav Suravanshi IPL performance,40 runs without a single,Young cricketer Vaibhav Suravanshi,വൈഭവ് സുരവംശി സിംഗിൾ എടുത്തില്ല,വൈഭവ് സുരവംശ
അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 മെയ് 2025 (15:48 IST)
Vaibhav suravanshi
ഐപിഎല്ലില്‍ അതിവേഗ സെഞ്ചുറിയുമായി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച താരമാണ് 14കാരനായ വൈഭവ് സൂര്യവന്‍ശി. താരലേലത്തില്‍ വൈഭവിനെ ഒരുകോടിക്ക് മുകളില്‍ രൂപ ചെലവാക്കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ നെറ്റി ചുളുക്കിയവര്‍ ഒരുപാടായിരുന്നു. എന്നാല്‍ ഗുജറാത്തിനെതിരെ നേടിയ സെഞ്ചുറിയോടെ 14കാരന്‍ വന്നത് ചുമ്മാതെ പോവാനല്ല എന്ന് വൈഭവ് തെളിയിച്ചിരുന്നു.ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലും മികച്ച പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. 15 പന്തില്‍ 4 വീതം ബൗണ്ടറികളും സിക്‌സുകളും സഹിതം 40 റണ്‍സാണ് വൈഭവ് നേടിയത്.

ഈ 15 പന്തുകളില്‍ ഒരു സിംഗിളോ ഡബിളോ താരം ഓടിയെടൂത്തില്ല. ചുരുക്കി പറഞ്ഞാല്‍ ആകെ നേടിയ 40 റണ്‍സും ബൗണ്ടറികള്‍ വഴിയാണ് താരം നേടിയത്. ഓപ്പണിങ്ങില്‍ വൈഭവും യശ്വസി ജയ്‌സ്വാളും തിളങ്ങിയപ്പോള്‍ 220 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. വെറും 2.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടഠാന്‍ രാജസ്ഥാനായി. 4-5 ഓവറില്‍ വൈഭവ് സൂര്യവന്‍ഷി പുറത്താകുമ്പോള്‍ രാജ്സ്ഥാന്റെ സ്‌കോര്‍ 76 റണ്‍സില്‍ എത്തിയിരുന്നു.


ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ പിന്നാലെയെത്തിയ ബാറ്റര്‍മാര്‍ക്കായില്ല. 31 പന്തില്‍ 51 റണ്‍സുമായി ധ്രുവ് ജുറല്‍ പൊരുതിയെങ്കിലും താരത്തിന് പിന്തുണ നല്‍കാന്‍ പോലും മറ്റ് ബാറ്റര്‍മാര്‍ക്കായില്ല. നേരത്തെ ആദ്യം ബാറ്റ് വീശിയ പഞ്ചാബ് 37 പന്തില്‍ 70 റണ്‍സെടുത്ത നെഹാല്‍ വധേരയുടെയും 30 പന്തില്‍ പുറത്താകാതെ 59 റണ്‍സെടുത്ത ശശാങ്ക് സിംഗിന്റെയും കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. വിജയത്തോടെ 17 പോയന്റുമായി പ്ലേ ഓഫ് ഉറപ്പിക്കാനും പഞ്ചാബിനായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :