1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Krunal pandya backed star batter Virat Kohli

എതിരാളികൾ പേടിക്കണം, പുലി പതുങ്ങുന്നത് കുതിക്കാനാണ്: മുന്നറിയിപ്പ് നൽകി ക്രുണാൽ പാണ്ഡ്യ

Virat Kohli - RCB
ഐപിഎല്ലിൽ മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും കഴിഞ്ഞ 2 മത്സരത്തിലും ആർസിബിയുടെ സൂപ്പർ താരമായ ഗോൾഡൻ ഡക്കായി മടങ്ങിയിരുന്നു. പ്ലേ ഓഫ് ഘട്ടം ആരംഭിക്കാൻ ഏതാനും മത്സരങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ കോലിയുടെ പ്രകടനങ്ങൾ ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. എന്നാൽ കോലി അങ്ങനെ ഡക്കായി മടങ്ങിയപ്പോഴെല്ലാം അതിലും ശക്തമായി കോലി തിരിച്ചെത്തിയിട്ടുണ്ടെന്ന് പറയുകയാണ് ആർസിബിയിൽ കോലിയുടെ സഹതാരമായ ക്രുണാൽ പാണ്ഡ്യ.
 
വിരാട് കോലി ഒരു ചാമ്പ്യൻ പ്ലെയറാണ്. അദ്ദേഹം 2 മത്സരങ്ങളിൽ പരാജയപ്പെടുന്നത് കാണുമ്പോൾ എനിക്ക് നിരാശയല്ല, ആവേശമാണ് തോന്നാറുള്ളത്. കാരണം അദ്ദേഹം തുടരെ 2 മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടാൽ അടുത്ത പോരാട്ടങ്ങളിൽ ശക്തമായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്. കോലിയെ പറ്റി ഒരു ആശങ്കയുമില്ല. കോലി അദ്ദേഹം പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും എനിക്കുറപ്പുണ്ട്. ക്രുണാൽ പാണ്ഡ്യ പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആസ്തിയിൽ വിസ്മയിപ്പിച്ച് 'വിരുഷ്ക'; ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റി ദമ്പതികൾ; ആകെ മൂല്യം 1300 കോടി കടന്നു