Royal Challengers Bengaluru: മോഹകപ്പില്‍ ആറ്റുനോറ്റൊരു മുത്തം; കണ്ണീരണിഞ്ഞ് കോലി

പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തുമെന്ന് തോന്നിയ മത്സരത്തില്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍സിബി താരം ക്രുണാല്‍ പാണ്ഡ്യയാണ് കളിയിലെ താരം

RCB, RCB vs PBKS, RCB IPL Winners, IPL 2025 RCB
രേണുക വേണു| Last Modified ബുധന്‍, 4 ജൂണ്‍ 2025 (00:23 IST)
RCB

Royal Challengers Bengaluru: ഐപിഎല്‍ 18-ാം സീസണ്‍ കിരീട ജേതാക്കളായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി കന്നി കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ ബെംഗളൂരുവിനു സാധിച്ചുള്ളൂ.

പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തുമെന്ന് തോന്നിയ മത്സരത്തില്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍സിബി താരം ക്രുണാല്‍ പാണ്ഡ്യയാണ് കളിയിലെ താരം. 4.20 ഇക്കോണമിയിലാണ് ക്രുണാല്‍ നാല് ഓവര്‍ എറിഞ്ഞു തീര്‍ത്തത്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ക്കു ഓരോ വിക്കറ്റ്. ശശാങ്ക് സിങ് (30 പന്തില്‍ പുറത്താകാതെ 61) പഞ്ചാബിനായി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ജോഷ് ഇംഗ്ലിസ് (23 പന്തില്‍ 39), പ്രഭ്‌സിമ്രാന്‍ സിങ് (22 പന്തില്‍ 26) എന്നിവരും പഞ്ചാബിനായി പരിശ്രമിച്ചു.

35 പന്തില്‍ 43 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. രജത് പാട്ടീദര്‍ (16 പന്തില്‍ 26), ലിയാം ലിവിങ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ (10 പന്തില്‍ 24), മായങ്ക് അഗര്‍വാള്‍ (18 പന്തില്‍ 24), റൊമാരിയോ ഷെപ്പേര്‍ഡ് (ഒന്‍പത് പന്തില്‍ 17), ഫില്‍ സാള്‍ട്ട് (ഒന്‍പത് പന്തില്‍ 16) എന്നിവരും ആര്‍സിബിക്കായി തിളങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :