Virat Kohli Celebration: രവി ശാസ്ത്രിയുടെ കൈകളിലേക്ക് ചാടി വിരാട് കോലി; ഞെട്ടി അനുഷ്‌ക (വീഡിയോ)

മത്സരശേഷം രവി ശാസ്ത്രിയെ കണ്ടപ്പോള്‍ കോലി കൊച്ചുകുട്ടിയെ പോലെ അടുത്തേക്ക് ഓടിവരികയായിരുന്നു

Virat Kohli, Ravi Shastri, Virat Kohli winning celebration Video, Kohli and Shastri Video
രേണുക വേണു| Last Modified ബുധന്‍, 4 ജൂണ്‍ 2025 (11:16 IST)
Virat Kohli

Celebration: ഐപിഎല്‍ ഫൈനല്‍ ജയിച്ച ശേഷമുള്ള വിരാട് കോലിയുടെ ആഘോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്ത്യയുടെ മുന്‍ പരിശീലകനും ഐപിഎല്‍ ഫൈനലിലെ അവതാരകനുമായ രവി ശാസ്ത്രിയുമായി കോലി സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളാണ് അതില്‍ ഏറ്റവും ഹൃദ്യം.

മത്സരശേഷം രവി ശാസ്ത്രിയെ കണ്ടപ്പോള്‍ കോലി കൊച്ചുകുട്ടിയെ പോലെ അടുത്തേക്ക് ഓടിവരികയായിരുന്നു. ശാസ്ത്രിയുടെ കൈകളിലേക്ക് കോലി ചാടുന്നതും കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിരാട് കോലിയുടെ ജീവിതപങ്കാളി അനുഷ്‌ക ശര്‍മ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. കോലിയുടെ ആഹ്ലാദപ്രകടനം കണ്ട് അനുഷ്‌ക ഞെട്ടിപ്പോയി. രണ്ട് കുട്ടികളുടെ അച്ഛന്‍ തന്നെയാണോ ഇതെന്ന് കോലിയുടെ വീഡിയോ കണ്ടശേഷം ആരാധകര്‍ ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്.
കോലിയുടെ രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രവി ശാസ്ത്രി. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദത്തിലുമാണ്. കോലി ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കുമ്പോള്‍ ശാസ്ത്രി പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :