രാജസ്ഥാൻ്റെ ഓൾ ടൈം റൺസ്കോറർ മാത്രമല്ല സഞ്ജു, ഒരു നാണക്കേടിൻ്റെ റെക്കോഡും താരത്തിൻ്റെ പേരിലുണ്ട്

അഭിറാം മനോഹർ| Last Updated: ഞായര്‍, 9 ഏപ്രില്‍ 2023 (11:26 IST)
രാജസ്ഥാൻ റോയൽസിൻ്റെ മിന്നും താരമാണ് മലയാളി താരം സഞ്ജു സാംസൺ. 2021 മുതൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു മികച്ച പ്രകടനമാണ് ബാറ്റർ എന്ന നിലയിലും നായകനെന്ന നിലയിലും രാജസ്ഥാനായി കാഴ്ചവെയ്ക്കുന്നത്. രാജസ്ഥാൻ ജേഴ്സിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും രാജസ്ഥാൻ നായകനെന്ന നിലയിൽ ആദ്യമായി 1000 റൺസ് പിന്നിടുന്ന താരമെന്ന നേട്ടവും സഞ്ജു പഞ്ചാബുമായുള്ള കളിയിൽ സ്വന്തമാക്കിയിരുന്നു.

എന്നാൽ ഈ അഭിമാനാർഹമായ നേട്ടങ്ങൾക്കൊപ്പം നാണക്കേടിൻ്റെ ഒരു റെക്കോർഡ് കൂടി സഞ്ജുവിൻ്റെ പേരിലുണ്ട്. ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ഡെക്കായതോടെയാണ് സഞ്ജുവിനെ തേടി ഈ നാണക്കേടിൻ്റെ റെക്കോർഡ് എത്തിയത്. മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ ഐപിഎല്ലിൽ രാജസ്ഥാനായി ഏറ്റവുമധികം ഡെക്കായ താരമെന്ന നാണക്കേട് സഞ്ജുവിൻ്റെ പേരിലായി.

നേരത്തെ രാജസ്ഥാൻ്റെ ഇതിഹാസനായകനായ ഷെയ്ൻ വോണിൻ്റെ പേരിലാണ് ഈ റെക്കോർഡുണ്ടായിരുന്നത്. ഷെയ്ൻ വോണും സ്റ്റുവർട്ട് ബിന്നിയുമാണ് ഈ റെക്കോർഡ് പങ്കിട്ടിരുന്നത്. 6 തവണയാണ് ഇരു താരങ്ങളും പൂജ്യരായി മടങ്ങിയത്. ഇന്നലെ സഞ്ജു പൂജ്യത്തിന് പുറത്തായതോടെ 7 തവണ റോയൽസ് ജേഴ്സിയിൽ സഞ്ജു പൂജ്യനായി മടങ്ങി. മറ്റ് രണ്ട് താരങ്ങളും മത്സരരംഗത്തില്ലാത്തതിനാൽ ഡെക്കുകളുടെ കാര്യത്തിലെ ഓൾ ടൈം റെക്കോർഡും സഞ്ജു സ്വന്തമാക്കാൻ സാധ്യതയേറെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :