അനുബന്ധ വാര്‍ത്തകള്‍
- ആദ്യം ധോണിയുമായി പ്രണയം, പിന്നെ യുവരാജ്; ക്രിക്കറ്റിന്റെ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞുനിന്ന ദീപിക പദുക്കോണ്‍
- ലോകത്തിലെ ഏറ്റവും മികച്ച 5 ടി20 താരങ്ങളെ തിരെഞ്ഞെടുത്ത് പൊള്ളാർഡ്, കോലിയും രോഹിത്തും ഇല്ലാത്ത ലിസ്റ്റിൽ ഒരേയൊരു ഇന്ത്യൻ താരം
- വിരമിക്കുന്നത് വാങ്കഡെയിൽ മാത്രം, അടുത്ത വർഷവും കളിക്കുമെന്ന് ധോണി
- ധോണി ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ കുറച്ചുസമയം ഉറങ്ങാമെന്ന് തോന്നി; ട്രോളി സെവാഗ്
- അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താനായില്ല: എംഎസ് ധോണി
ഗൂഗ്ലി മനസിലാക്കാന്‍ പോലും പറ്റുന്നില്ല, ധോണി ഇങ്ങനെ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ നിരാശ തോന്നുന്നു: ഇര്ഫാന് പത്താന്
ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് മഹേന്ദ്രസിങ് ധോണി ബാറ്റ് ചെയ്യുന്നതു കാണുമ്പോള്‍ വലിയ നിരാശ തോന്നുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. നിരന്തരമായി ഗൂഗ്ലികള്‍ തിരിച്ചറിയാന്‍ സാധിക്കാതെയാണ് ധോണി പുറത്താകുന്നതെന്നും പത്താന് പറഞ്ഞു.
'ധോണി ഇങ്ങനെ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ കഷ്ടം തോന്നുന്നു. ഫാസ്റ്റ് ബൗളര്‍മാരുടെ പന്തിലാണ് ഔട്ട് ആകുന്നതെങ്കില്‍ മനസിലാക്കാന്‍ സാധിക്കും. ധോണി ഗൂഗ്ലി പന്ത് തിരിച്ചറിയാന്‍ പോലും കഷ്ടപ്പെടുകയാണ്. തുടര്‍ച്ചയായി ഇത് തന്നെ ആവര്‍ത്തിക്കുന്നു. വരുണ്‍ ചക്രവര്‍ത്തിയുടെ ഗൂഗ്ലികളിലാണ് ധോണി എപ്പോഴും ഔട്ടാകുന്നത്. പന്ത് സ്റ്റംപ്സിലേക്ക് വരുമ്പോള്‍ കൈകള്‍ ഫ്രീയാക്കി കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല,' പത്താന് പറഞ്ഞു.