ധോണി ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ കുറച്ചുസമയം ഉറങ്ങാമെന്ന് തോന്നി; ട്രോളി സെവാഗ്

രേണുക വേണു| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (16:25 IST)

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണിയും അമ്പാട്ടി റായുഡുവും ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ കുറച്ച് സമയം ഉറങ്ങാമെന്ന് തോന്നിയെന്ന് വിരേന്ദര്‍ സെവാഗിന്റെ ട്രോള്‍. ഇരുവരുടെയും ഇന്നിങ്‌സുകള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നെന്നും സെവാഗ് പറഞ്ഞു.

'ധോണിയും റായുഡുവും ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, റണ്‍സ് എടുത്തിരുന്നത് വളരെ പതുക്കെയായിരുന്നു. കളി കണ്ടപ്പോള്‍ കുറച്ച് സമയം ഉറങ്ങിയേക്കാം എന്ന് തോന്നി. കഴിഞ്ഞ കളിയിലെ പോലെ തല സ്റ്റേഡിയത്തിനു പുറത്തേക്ക് പന്ത് അടിച്ചുകളയുമെന്ന് ഞാന്‍ കരുതി. പക്ഷേ, 27 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് എടുത്തത്. ഒടുവില്‍ ആവേഷ് ഖാന്‍ ധോണിയുടെ വിക്കറ്റെടുത്തു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ ആദ്യമായാണ് 25 പന്തുകള്‍ നേരിട്ടിട്ടും ഒരു ബൗണ്ടറിയോട സിക്‌സോ ധോണി അടിക്കാതിരിക്കുന്നത്,' സെവാഗ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :