1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL 2025: Arjun tendulkar back to mumbai indians

ആദ്യം അണ്‍സോള്‍ഡായി, പിന്നാലെ സച്ചിന്റെ കോള്‍ വന്ന് കാണുമെന്ന് ട്രോള്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍

Arjun Tendulkar
ഐപിഎല്‍ 2025 സീസണില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ടീമിനായി കളിക്കും. കഴിഞ്ഞ 2 സീസണുകളിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. ഇത്തവണ ആദ്യം അണ്‍സോള്‍ഡായ ശേഷം രണ്ടാം വരവിലാണ് അര്‍ജുനെ മുംബൈ 30 ലക്ഷം രൂപ മുടക്കി ടീമിലെത്തിച്ചത്.
 
 അര്‍ജുന്റെ പേര് ആദ്യം ലേലത്തിന് വന്നപ്പോള്‍ മുംബൈ അടക്കമുള്ള ടീമുകളൊന്നും തന്നെ താരത്തിനായി താത്പര്യം കാണിച്ചിരുന്നില്ല. അതിനാല്‍ തന്നെ അര്‍ജുന്‍ ഐപിഎല്‍ കളിക്കില്ല എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ താരലേലത്തില്‍ അണ്‍സോള്‍ഡ് താരങ്ങള്‍ തിരിച്ചെത്തിയപ്പോഴാണ് 30 ലക്ഷത്തിന് അര്‍ജുനെ ടീം സ്വന്തമാക്കിയത്. ഇതോടെ ടെന്‍ഡുല്‍ക്കര്‍ ക്വാട്ടയിലാണ് അര്‍ജുന്‍ ടീമിലെത്തിയതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു.
 
 2021ലെ ഐപിഎല്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 2023 സീസണില്‍ മുംബൈയ്ക്കായി നാല് മത്സരങ്ങള്‍ കളിച്ച അര്‍ജുന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി ഒരു മത്സരം മാത്രമാണ് 25കാരനായ താരം കളിച്ചത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Virat Kohli: ക്യാപ്റ്റന്‍സിക്ക് വേണ്ടി കോടികള്‍ ചെലവഴിക്കണ്ട; മാനേജ്‌മെന്റിനു കോലി ഉറപ്പ് നല്‍കിയിരുന്നു, രാഹുലിനെ വിട്ടത് ഇക്കാരണത്താല്‍ !