അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 നവംബര്‍ 2024 (14:41 IST)
ഐപിഎല്‍ 2025 സീസണിനായുള്ള താരലേലം അവസാനിക്കുമ്പോള്‍ 3 മലയാളി താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസികളില്‍ ഇടം പിടിച്ചത്. വിഷ്ണു വിനോദിനെ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് സ്വന്തമാക്കിയത്. വിഷ്ണുവും സച്ചിനും ഇതിന് മുന്‍പും ഐപിഎല്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. അതേസമയം കേരളത്തിന്റെ സീനിയര്‍ ടീമില്‍ പോലും കളിക്കാതെയാണ് വിഗ്‌നേഷ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയത്.
ഐപിഎല്‍ താരലേലത്തിന് മുന്‍പായി വിഗ്‌നേഷിനെ ട്രയല്‍സിനായി മുംബൈ ഇന്ത്യന്‍സ് ക്ഷണിച്ചിരുന്നു. ട്രയല്‍സിലെ മികച്ച പ്രകടനമാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 19കാരന് തുണയായത്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരം കൂടിയായിരുന്നു വിഗ്നേഷ്.