Mumbai Indians: ബുമ്രയ്ക്കൊപ്പം ബോൾട്ടുമെത്തി, 8 ഓവർ ലോക്ക്!, ഇനി മുംബൈയെ പിടിച്ചുകെട്ടാൻ എളുപ്പമാവില്ല

Bumrah- Boult
അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2024 (12:13 IST)
Bumrah- Boult
ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയെന്ന് അറിയപ്പെടുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. വമ്പന്‍ പേരുകളെ സ്വന്തമാക്കുന്നതിലുപരി ചെറിയ താരങ്ങളെ വമ്പന്‍ താരങ്ങളാക്കി മാറ്റുന്നതില്‍ മുംബൈയ്ക്ക് വലിയ മികവുണ്ട്. ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, കൃണാല്‍ പാണ്ഡ്യ തുടങ്ങി തിലക് വര്‍മ വരെയുള്ള താരങ്ങളെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഐപിഎല്‍ താരലേലത്തിന് മുന്‍പായി രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നീ വമ്പന്‍ പേരുകാരെ സ്വന്തമാക്കാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നു.

IPL 2025, Mumbai Indians,Trent boult, IPL Auctions ഐപിഎൽ 2025, മുംബൈ ഇന്ത്യൻസ്, ട്രെൻഡ് ബോൾട്ട്,ഐപിഎൽ താരലേലം

താരലേലത്തിന്റെ ആദ്യദിനത്തില്‍
ബൗളിംഗില്‍ ബുമ്രയ്‌ക്കൊപ്പം നാശം വിതയ്ക്കാന്‍ ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ വിളിച്ചെടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. നേരത്തെ ഇരു പേസര്‍മാര്‍ ഒന്നിച്ചപ്പോള്‍ വലിയ നാശനഷ്ടമാണ് മുംബൈ മറ്റ് ടീമുകള്‍ക്ക് ഏല്‍പ്പിച്ചിരുന്നത്. വരാനിരിക്കുന്ന ഐപിഎല്ലിലും ബുമ്ര- ബോള്‍ട്ട് സഖ്യം എതിരാളികളെ വലയ്ക്കുമെന്ന് ഉറപ്പാണ്. 12.5 കോടി മുടക്കിയാണ് ബോള്‍ട്ടിനെ മുംബൈ തിരിച്ചെടുത്തത്. അതേസമയം മുംബൈ താരമായിരുന്ന നമാന്‍ ധിറിനെ 5.25 കോടിക്ക് മുംബൈ തിരിച്ചെടുത്തു. വിക്കറ്റ് കീപ്പര്‍ കാറ്റഗറിയില്‍ റോബിന്‍ മിന്‍സിനെ 65 ലക്ഷം രൂപയ്ക്ക് വിളിച്ചെടൂക്കാനും മുംബൈയ്ക്കായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :