അനുബന്ധ വാര്‍ത്തകള്‍
- 16 പന്തിൽ ഫിഫ്റ്റിയുമായി വെടിക്കെട്ടിന് തുടക്കമിട്ട് ഇഷാൻ കിഷൻ, ഹൈദരാബാദിനെതിരെ മുംബൈയുടെ അഴിഞ്ഞാട്ടം
- പന്തെറിയുന്നില്ലെങ്കിൽ പ്ലേ ഓഫിൽ ആന്ദ്രെ റസലിനെ കളിപ്പിക്കരുത്, കൊൽക്കത്തയ്ക്ക് ഉപദേശവുമായി ഗൗതം ഗംഭീർ
- മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കയറാന്‍ ഒരേ ഒരു സാധ്യത; ടോസ് ഇടുമ്പോള്‍ തന്നെ ഏറെക്കുറെ വ്യക്തമാകും
- രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബ്; മറ്റ് രണ്ട് താരങ്ങള്‍ ഇവരെല്ലാം
- ഐപിഎല്ലില്‍ ഇന്ന് ഒരേസമയം രണ്ട് കളി; ഏതെല്ലാം ചാനലുകളില്‍ കാണാം?
അത്ഭുതങ്ങളില്ല, പ്ലേ ഓഫില്‍ കൊല്‍ക്കത്ത തന്നെ; കലാശ പോരാട്ടം ലൈനപ്പ് ഇങ്ങനെ
ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പായി. നാലാം ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍ കയറി. ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരബാദിനെ 42 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചത്. സണ്‍റൈസേഴ്സിനെതിരെ 171 റണ്‍സിന്റെ വിജയം നേടിയിരുന്നെങ്കില്‍ കൊല്‍ക്കത്തയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന് ക്വാളിഫൈ ചെയ്യാമായിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളാണ് പ്ലേ ഓഫില്‍ കളിക്കുക.
ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ആദ്യ ക്വാളിഫയര്‍. ഒക്ടോബര്‍ പത്തിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ഒക്ടോബര്‍ 11 ന് ഷാര്‍ജ സ്റ്റേഡിയത്തില്‍ എലിമിനേറ്റര്‍ മത്സരം നടക്കും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് എലിമിനേറ്ററില്‍ ഏറ്റുമുട്ടുക. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്നവരും എലിമിനേറ്റര്‍ മത്സരത്തില്‍ ജയിക്കുന്നവരും തമ്മില്‍ രണ്ടാം ക്വാളിഫയര്‍ നടക്കും. ആദ്യ ക്വാളിഫയറിലെയും രണ്ടാം ക്വാളിഫയറിലെയും വിജയികള്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും.