പന്തെറിയുന്നില്ലെങ്കിൽ പ്ലേ ഓഫിൽ ആന്ദ്രെ റസലിനെ കളിപ്പിക്കരുത്, കൊൽക്കത്തയ്ക്ക് ഉപദേശവുമായി ഗൗതം ഗംഭീർ

അഭിറാം മനോ‌ഹർ| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (20:24 IST)
പന്തെറിയാൻ കഴിയുന്നില്ലെങ്കിൽ വിൻഡീസ് സൂപ്പർതാരം അന്ദ്രെ റസലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പ്ലേ ഓഫിൽ കളിപ്പിക്കരുതെന്ന് മുൻ കൊൽക്കത്ത നായകനായ ഗൗതം ഗംഭീർ.റസൽ പന്തെറിയുന്നില്ലെങ്കിൽ ഓൾറൗണ്ടർ എന്ന നിലയിൽ ഷക്കിബ് അൽഹസനെ ടീമിലുൾപ്പെടുത്തണമെന്നാണ് ഗംഭീറിന്റെ ആവശ്യം.

എന്നെ സംബന്ധിച്ച് റസൽ ബാറ്റിങ്, ബൗളിങ് ഡിപ്പാർട്ട്‌മെന്റുകളിൽ കളിക്കുമെങ്കിൽ മാത്രമെ ഞാൻ അവനെ ഞാൻ ടീമിലേക്ക് തിരെഞ്ഞെടുക്കുകയുള്ളു. അല്ലാത്തപക്ഷം ഷക്കിബ് അൽ ഹസൻ ആയിരിക്കും മികച്ച ഓപ്ഷൻ. കാരണം ആർസി‌ബിയെ പോലൊരു ബാറ്റിങ് ലൈനപ്പിനെതിരെ കളിക്കുമ്പോൾ നിങ്ങൾക്ക് ആറാമത് ബൗളിങ് ഓപ്‌ഷൻ ആവശ്യമാണ് ഗംഭീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :