1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Punjab Kings will Retain KL Rahul

രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബ്; മറ്റ് രണ്ട് താരങ്ങള്‍ ഇവരെല്ലാം

KL Rahul
കെ.എല്‍.രാഹുലിനെ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തും. മഹാലേലത്തിനു മുന്‍പ് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് താരങ്ങളെയാണ് പഞ്ചാബ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. അതില്‍ പ്രഥമ പരിഗണന രാഹുലിന് തന്നെ. നായക പദവി രാഹുലിന് തലവേദനയാകുന്നുണ്ടെങ്കില്‍ നായകസ്ഥാനത്തേക്ക് മറ്റൊരു താരത്തെ പരിഗണിക്കും. രാഹുലിന് പുറമേ ഓപ്പണര്‍ ബാറ്റര്‍ മായങ്ക് അഗര്‍വാള്‍, പേസ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരെയും നിലനിര്‍ത്താന്‍ പഞ്ചാബ് കിങ്‌സ് ആഗ്രഹിക്കുന്നുണ്ട്. ക്രിസ് ഗെയ്ല്‍ അടക്കമുള്ള മറ്റ് താരങ്ങളെയെല്ലാം മഹാലേലത്തില്‍ വിടും. 
 
അടുത്ത ലേഖനം
ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ ജാവലിന്‍ ഒന്നര കോടി രൂപയ്ക്ക് വിറ്റു; പണം പ്രധാനമന്ത്രിക്ക്