അനുബന്ധ വാര്‍ത്തകള്‍
- IPL 2024: പഴക്കം വന്നപ്പോൾ തുരുമ്പെടുത്തെന്ന് കരുതിയോ? കൊൽക്കത്തയ്ക്ക് സുനിൽ നരെയ്നും റസ്സലും ഇന്നും വജ്രായുധങ്ങൾ
- Mitchell Starc: സ്റ്റാർക്ക് ഡെത്ത് ബൗളറല്ല, കൊൽക്കത്തയുടെ ഡെത്തെടുക്കാൻ വന്ന 25 കോടിയുടെ ചെണ്ട!
- Harshit Rana: കാര്യം കൊൽക്കത്തയുടെ ഹീറോയായി, പക്ഷേ ഓവറായി ഷോ ഇടണ്ട, ഹർഷിത് റാണയ്ക്ക് പിഴ ചുമത്തി ഐപിഎൽ
- ക്ലാസന്റെ ഷോയില്‍ കാവ്യാ മാരന്റെ മുഖം തെളിഞ്ഞു, പിന്നാലെ ട്വിസ്റ്റ് ഒടുവില്‍ പതിവ് പോലെ ശോകമൂകം: ട്രോളുകളുമായി സോഷ്യല്‍ മീഡിയ
- Chennai Super Kings vs Royal Challengers Bengaluru Match Result: മുസ്തഫിസുര്‍ എറിഞ്ഞിട്ടു, ചെപ്പോക്കില്‍ ചെന്നൈക്ക് അനായാസ വിജയം
മദയാനയായ റസ്സലിനെ പോലും തളച്ചിട്ടു, ഡെത്ത് ഓവറിൽ സ്പെഷ്യലിസ്റ്റ് , എവിടെയാണ് നടരാജന് പിഴച്ചത്
T Natarajan,IPL 2024
2017ലെ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്സ് ഇലവനായാണ് താരം ആദ്യമായി ഐപിഎല്ലില്‍ കളിക്കുന്നത്. 2018ല്‍ താരത്തെ 4.2 കോടിക്ക് ഹൈദരാബാദ് ടീമിലെത്തിച്ചതോടെ നടരാജന്റെ തലവരയും തെളിഞ്ഞു. ഐപിഎല്ലില്‍ നിരന്തരമായി നടത്തിയ മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ 2020ല്‍ നടരാജന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഭാഗമായി. ടി20 അരങ്ങേറ്റത്തില്‍ ഓസീസിനെതിരെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും രണ്ടാം മത്സരത്തില്‍ 2 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. 2021ല്‍ ഇത്യയുടെ ഇംഗ്ലണ്ട് ടൂറിലും നടരാജന് ഭാഗമായി. എന്നാല്‍ 2021ലെ ഐപിഎല്‍ സീസണ് പരിക്ക് മൂലം നഷ്ടമായത് നടരാജന് വലിയ നിര്‍ഭാഗ്യമായി.
2021 സീസണില്‍ മാറിനിന്നതോടെ ദേശീയ ടീമിലെ അവസരം നടരാജന് നഷ്ടമായി. പിന്നീട് പരിക്ക് മാറി ഐപിഎല്ലില്‍ തിരിച്ചെത്തിയെങ്കിലും ദേശീയ ക്രിക്കറ്റ് ടീമിന്റെ വാതില്‍ നടരാജന് മുന്നില്‍ തുറന്നില്ല. 2022ലെ ഐപിഎല്‍ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളുമായി നടരാജന് തിളങ്ങിയിരുന്നു. 2023ലെ ഐപിഎല്ലില്‍ 12 മത്സരങ്ങള്‍ കളിച്ചെങ്കിലും 10 വിക്കറ്റുകള്‍ മാത്രമായിരുന്നു നടരാജന് സ്വന്തമാക്കാനായത്. എന്നാല്‍ 2024ലെ ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ 3 വിക്കറ്റുകളാണ് താരം പിഴുതത്. ആന്ദ്രേ റസ്സല്‍ എന്ന മദയാന തകര്‍ത്തടിക്കുമ്പോള്‍ ഡെത്ത് ഓവര്‍ എറിഞ്ഞിട്ടും 4 ഓവറുകളില്‍ 32 റണ്‍സ് മാത്രമാണ് നടരാജന് വിട്ടുകൊടുത്തത്.