1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Hardik Pandya Mumbai Indians IPL 2021

ഹാര്‍ദിക് പാണ്ഡ്യ കൂടുതല്‍ പണം ആവശ്യപ്പെട്ടു; കൈവിട്ട് മുംബൈ

Hardik Pandya
ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താതിരുന്നതിനു കാരണം കൂടുതല്‍ പണം ആവശ്യപ്പെട്ടത്. നിലവിലെ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ പണം വേണമെന്ന് ഹാര്‍ദിക് ആവശ്യപ്പെട്ടതായാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, നിലവില്‍ നല്‍കുന്ന പ്രതിഫലത്തേക്കാള്‍ കൂടുതല്‍ നല്‍കി ഹാര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് ഫ്രാഞ്ചൈസി നിലപാടെടുത്തു. അതേസമയം, ലേലത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ മുംബൈ ഫ്രാഞ്ചൈസി ശ്രമിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കിറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരിക്കുന്നത്. 
 
അടുത്ത ലേഖനം
16 കോടി വേണ്ടന്നുവച്ച് ധോണി, ആ പണം പോയത് ജഡേജയുടെ അക്കൗണ്ടിലേക്ക്; തലയ്ക്ക് 12 കോടി