1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Delhi Capitals retained Rishabh Pant

ഡല്‍ഹി ക്യാപ്റ്റനായി റിഷഭ് പന്ത് തുടരും; ശ്രേയസ് അയ്യര്‍ക്ക് അസംതൃപ്തി, റബാഡയേയും അശ്വിനേയും ലേലത്തില്‍ പിടിക്കാന്‍ തീരുമാനം

Delhi Capitals
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി റിഷഭ് പന്ത് തുടരും. ശ്രേയസ് അയ്യരെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല. ക്യാപ്റ്റന്‍സി നല്‍കുകയാണെങ്കില്‍ ഡല്‍ഹിയില്‍ തുടരാമെന്നാണ് ശ്രേയസ് അയ്യര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പന്ത് നായകസ്ഥാനത്ത് തുടരണമെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. അസംതൃപ്തനായാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ഫ്രാഞ്ചൈസി വിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
പന്തിനെ കൂടാതെ അക്ഷര്‍ പട്ടേല്‍, ആന്ദ്രേ നോര്‍ക്കിയ, പൃഥ്വി ഷാ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തുന്നത്. രവിചന്ദ്രന്‍ അശ്വിന്‍, കഗിസോ റബാഡ എന്നീ താരങ്ങളെ ലേലത്തില്‍ പിടിക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
അടുത്ത ലേഖനം
വീണ്ടും ടെസ്റ്റ് കളിക്കാനാവുമോ എന്ന് ഭയപ്പെട്ടു, ആർ അശ്വിന്റെ വെളിപ്പെടുത്തൽ