കുറച്ച് നാൾ തന്നെ ടീമിലേക്ക് പരിഗണിക്കരുത്: അഭ്യർത്ഥനയുമായി ഹാർദ്ദിക്

അഭിറാം മനോഹർ| Last Modified ഞായര്‍, 28 നവം‌ബര്‍ 2021 (17:04 IST)
കുറച്ച് കാലത്തേക്ക് ‌തന്നെ ടീമിൽ പരിഗണിക്കരുതെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ഫിറ്റ്നസിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ച് ബൗളിംഗിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണെന്നും അതുവരെ തന്നെ ടീമിലേക്ക് പരിഗണിക്കരുതെന്നുമാണ് ഹാർദ്ദിക്കിന്റെ ആവശ്യം.

ടി-20 ലോകകപ്പിൽ ടീമിലുണ്ടായിരുന്ന താരം അഞ്ച് കളിയിൽ രണ്ട് തവണ മാത്രമാണ് പന്തെറിഞ്ഞത്. പൂർണ ഫിറ്റല്ലാതിരുന്ന ഹാർദ്ദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഐപിഎലിൽ ഒരു പന്ത് പോലും എറിയാതിരുന്ന താരത്തെ തിരികെ അയക്കാൻ സെലക്ടർമാർ തീരുമാനിച്ചെങ്കിലും ടീം ഉപദേശകനായ എംഎസ് ധോണി ഹാർദ്ദിക്കിനായി വാദിച്ചെന്നും തുടർന്നാണ് ടീമിൽ നിലനിർത്തിയതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :