സീനിയര്‍ താരത്തോട് കോപിച്ച് ഹാര്‍ദിക് പാണ്ഡ്യ; ഒന്നും മിണ്ടാതെ മുഹമ്മദ് ഷമി (വീഡിയോ)

രേണുക വേണു| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (09:54 IST)

സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ സീനിയര്‍ താരവും ടീം അംഗവുമായ മുഹമ്മദ് ഷമിയോട് കോപിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ക്യാച്ച് നഷ്ടപ്പെടുത്തിയതിനാണ് ഷമിയോട് ഹാര്‍ദിക് ചൂടായത്.

സണ്‍റൈസേഴ്‌സ് ബാറ്റ് ചെയ്യുമ്പോള്‍ 13-ാം ഓവറിലാണ് സംഭവം. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു പന്തെറിഞ്ഞിരുന്നത്. രാഹുല്‍ ത്രിപതിയായിരുന്നു ബാറ്റ് ചെയ്തിരുന്നത്. 13-ാം ഓവറിലെ അവസാന പന്ത് അപ്പര്‍ കട്ടിനായി ശ്രമിച്ച ത്രിപതിക്ക് പിഴച്ചു. ഡീപ് തേര്‍ഡ് മാനില്‍ ക്യാച്ചിനുള്ള അവസരമായി. ഷമിയായിരുന്നു അവിടെ ഫീല്‍ഡര്‍. ആ ക്യാച്ച് ഷമി നഷ്ടപ്പെടുത്തി. ഉടനെ തന്നെ നിയന്ത്രണം വിട്ട പാണ്ഡ്യ ഷമിയെ ഒരുപാട് വഴക്ക് പറഞ്ഞു. ഇതെല്ലാം കേട്ട് മിണ്ടാതെ നില്‍ക്കുകയാണ് ഷമി ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അതേസമയം, പാണ്ഡ്യക്കെതിരെ ആരാധകര്‍ രംഗത്തെത്തി. മുതിര്‍ന്ന താരത്തോട് വളരെ മോശമായാണ് പാണ്ഡ്യ പെരുമാറിയതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :