1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Glenn Maxwell ruled out from IPL

ആര്‍സിബി താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് പരുക്ക്; പുറത്തേക്ക് !

Royal Challengers Bengaluru
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് പരുക്ക്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ താരത്തിന്റെ വിരലുകള്‍ക്ക് പരുക്കേറ്റതായാണ് ക്രിക്കറ്റ് അഡിക്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരുക്കേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
പരുക്കിനെ തുടര്‍ന്ന് മാക്‌സ്വെല്ലിന് ഏതാനും മത്സരങ്ങള്‍ നഷ്ടമായേക്കും. രണ്ടോ മൂന്നോ മത്സരങ്ങള്‍ എങ്കിലും താരത്തിനു നഷ്ടപ്പെട്ടേക്കും. അതേസമയം പരുക്ക് ഗുരുതരമാണെങ്കില്‍ ഈ സീസണില്‍ മാക്‌സ്വെല്‍ ഇനി കളിക്കില്ല. 
 
അതേസമയം വളരെ മോശം ഫോമിലാണ് മാക്‌സ്വെല്‍ ഇപ്പോള്‍ ഉള്ളത്. ഇതുവരെ ആറ് ഇന്നിങ്സുകളില്‍ നിന്ന് നേടിയത് വെറും 32 റണ്‍സ് മാത്രം ! ആറ് ഇന്നിങ്സില്‍ മൂന്നിലും ഡക്കിന് പുറത്തായി. ഒരു കളിയില്‍ 28 റണ്‍സ് നേടിയത് ഒഴിച്ചാല്‍ മറ്റെല്ലാ കളികളിലും അമ്പേ പരാജയം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
35 വയസ്സിലും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റേണ്ട ഗതികേട്, ഡഗൗട്ടിൽ നിരാശനായിരിക്കുന്ന കോലിയുടെ മുഖം ഹൃദയം തകർക്കുന്നു