1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Suryakumar yadav praises jasprit bumrah

ഒന്നാം നമ്പർ ടി20 ബാറ്റർക്ക് പോലും ബുമ്രയെ പേടിയാണ്, നെറ്റ്സിൽ നേരിടാറില്ലെന്ന് സൂര്യകുമാർ

Suryakumar Yadav
ബുമ്ര മുംബൈ ഇന്ത്യന്‍സിനായാണ് കളിക്കുന്നത് എന്നതിനാല്‍ സന്തോഷവാനാണ് താനെന്ന് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. ഇന്നലെ ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ 5 വിക്കറ്റ് നേടി കളിയിലെ താരമാകാന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെ പുകഴ്ത്തികൊണ്ട് സൂര്യകുമാര്‍ രംഗത്തെത്തിയത്.
 
ബുമ്രയെ വാതോരാതെ പ്രശംസിച്ച സൂര്യകുമാര്‍ യാദവ് കഴിഞ്ഞ 2-3 വര്‍ഷങ്ങളിലായി നെറ്റ്‌സില്‍ പോലും നേരിട്ടിട്ടില്ലെന്ന് വ്യക്തമാക്കി. അതിനുള്ള കാരണവും സൂര്യ വ്യക്തമാക്കി. ഏകദേശം 2-3 വര്‍ഷക്കാലമായി ഞാന്‍ നെറ്റ്‌സില്‍ ബുമ്രയ്‌ക്കെതിരെ ബാറ്റ് ചെയ്തിട്ടില്ല. കാരണം ഒന്നെങ്കില്‍ അവന്‍ എന്റെ ബാറ്റ് ഒടിക്കും. അല്ലെങ്കില്‍ എന്റെ കാലൊടിക്കും. സൂര്യകുമാര്‍ പറഞ്ഞു.
അടുത്ത ലേഖനം
Glenn Maxwell: 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' മാക്‌സിയെ ഓസ്‌ട്രേലിയയിലേക്ക് പറഞ്ഞുവിടണമെന്ന് ആര്‍സിബി ഫാന്‍സ്; ഡക്കില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് !